എഡിറ്റര്‍
എഡിറ്റര്‍
അരി കരിഞ്ചന്തയില്‍: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി
എഡിറ്റര്‍
Wednesday 20th March 2013 9:56am

തിരുവനന്തപുരം: അരി പൂഴ്ത്തിവെയ്പ്പ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Ads By Google

പ്രതിപക്ഷത്ത് നിന്ന് വി. എസ്.സുനില്‍ കുമാര്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ബി.പി.എല്‍ വിഭാഗത്തിനുള്ള അരി സര്‍ക്കാര്‍ മറിച്ച് വില്‍ക്കുന്നതായി സുനില്‍കുമാര്‍ ആരോപിച്ചു.

12 ലക്ഷം പേര്‍ക്ക് വിതരണം ചെയ്യേണ്ടിയിരുന്ന അരി കരിഞ്ചന്തയില്‍ എത്തിയതായും സിവില്‍ സപ്ലൈസ് വകുപ്പ് മാസപ്പടിക്കാരുടെ വകുപ്പായെന്നും വി.എസ് സുനില്‍ കുമാര്‍ ആരോപിച്ചു.

കരിഞ്ചന്തക്കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പൊതുവിതരണത്തിനുള്ള അരി കരിഞ്ചന്തയിലേക്ക് പോകുന്നതായും ഇത് നിയന്ത്രിക്കണമെങ്കില്‍ സബ്‌സിഡി ജനങ്ങളുടെ കൈയില്‍ പണമായി നേരിട്ടെത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയെ അറിയിച്ചു. തുടര്‍ന്നാണ് അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചത്.

Advertisement