എഡിറ്റര്‍
എഡിറ്റര്‍
വെട്ടുതുറയിലെ കൊലപാതകം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
എഡിറ്റര്‍
Thursday 21st March 2013 10:43am

തിരുവനന്തപുരം: തിരുവനന്തപുരം വെട്ടുതുറയില്‍ മധ്യസ്ഥ ശ്രമത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Ads By Google

പൊലീസിന്റെ അനാസ്ഥയാണെന്ന് പ്രമേയത്തിന് അനുമതി തേടിയ മാത്യു ടി. തോമസ് പറഞ്ഞു.

മധ്യസ്ഥ ശ്രമത്തിനിടെ സാമൂഹ്യ പ്രവര്‍ത്തകനായ വെട്ടുതുറ സ്വദേശി ആന്‍സിന്‍ ആന്റണി (36) മരിച്ച സംഭവത്തിലാണ് പ്രതിപക്ഷം സഭാനപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

ഞായറാഴ്ചയാണ് വെട്ടുതുറയിലെ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചത്.  ഇരു വിഭാഗം തമ്മില്‍ നടന്ന  സംഘര്‍ഷം തടയാന്‍ ചെന്ന ആന്‍സിന്‍ ആന്റണി മരണപ്പെടുകയായിരുന്നു.

പോലീസ് നോക്കി നില്‍ക്കെയാണ് വെട്ടുതുറയില്‍ സംഘര്‍ഷം നടന്നതെന്നും കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതിപക്ഷം വ്യക്തമാക്കി.

വെട്ടുതുറയില്‍ നടന്നത് ഗുണ്ടാ ആക്രമണമാണെന്നും സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പൊലീസ് ശക്തമായ രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും ഇതിനോടകം തന്നെ നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.

Advertisement