എഡിറ്റര്‍
എഡിറ്റര്‍
നോട്ടുനിരോധന വാര്‍ഷികം കരിദിനമായി ആചരിക്കാന്‍ പ്രതിപക്ഷം
എഡിറ്റര്‍
Tuesday 24th October 2017 3:37pm

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തിന്റെ വാര്‍ഷികമായ നവംബര്‍ 8ന് ‘കരിദിനം’ ആചരിക്കുമെന്ന് പ്രതിപക്ഷ കക്ഷികള്‍. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അഴിമതിയായിരുന്നു നോട്ടുനിരോധനമെന്നും സര്‍ക്കാര്‍ നയം കൊണ്ട് ലോകത്ത് ഒരിടത്തും ഒരാളും മരിച്ചിട്ടുണ്ടാവില്ലെന്നും പ്രതിഷേധം പ്രഖ്യാപിച്ച് കൊണ്ട് രാജ്യസഭാ പ്രതിപക്ഷ കക്ഷിനേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.

പതിനെട്ട് പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും എല്ലാം സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഗുലാംനബി ആസാദ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രേയിന്‍, ജെ.ഡി.യു വിമത നേതാവ് ശരദ് യാദവ്, എന്നിവര്‍ക്കൊപ്പമാണ് ഗുലാംനബി ആസാദ് കരിദിനം ആചരിക്കുന്നതായി പറഞ്ഞത്.


Read more:  മോദി നവാസ് ഷെരീഫിനെ അര്‍ധരാത്രി കണ്ടതുപോലെ ഞാന്‍ എന്തായാലും ആരേയും കണ്ടിട്ടില്ല: കോണ്‍ഗ്രസ്‌കാരുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഹാര്‍ദിക് പട്ടേല്‍


നോട്ടുനിരോധനം, ജി.എസ്.ടി, സാമ്പത്തിക പ്രതിസന്ധി എന്നീ വീഷയങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനായി പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. സി.പി.ഐ, ബി.എസ്.പി അടക്കം 18 കക്ഷികള്‍ യോഗത്തിനെത്തിയിരുന്നു.

നോട്ടുനിരോധനത്തെ തുടര്‍ന്ന് അഞ്ഞൂറിന്റെയും ആയിരം രൂപയുടേതുമായി 15.44 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നത്. ഇതില്‍ 99 ശതമാനവും തിരിച്ചുവന്നിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുന്‍ ബി.ജെ.പി നേതാക്കളടക്കം രംഗത്ത് വന്നിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയാണ് നോട്ടുനിരോധനമെന്ന് മുന്‍കേന്ദ്രമന്ത്രി കൂടിയായ അരുണ്‍ ഷൂരി പറഞ്ഞിരുന്നു.

Advertisement