തിയേറ്ററില്‍ ബോംബിട്ടോ നോളന്‍; ഓപ്പണ്‍ഹെയ്മര്‍ പ്രേക്ഷക പ്രതികരണം
Film News
തിയേറ്ററില്‍ ബോംബിട്ടോ നോളന്‍; ഓപ്പണ്‍ഹെയ്മര്‍ പ്രേക്ഷക പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st July 2023, 12:37 pm

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹെയ്മര്‍ തിയേറ്ററുകളെത്തിയിരിക്കുകയാണ്. ലോകമാകെയുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ആറ്റം ബോംബിന്റെ പിതാവായ ഓപ്പണ്‍ഹെയ്മറുടെ ബയോപികാണ്.

ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം നോളന്റെ മാസ്റ്റര്‍ പീസാണെന്ന് പ്രേക്ഷകര്‍ പറയുന്നു. കൊമേഴ്‌സ്യല്‍ സാധ്യതകള്‍ കുറച്ച് ബയോപികെന്ന നിലയില്‍ ഒരു ക്ലാസ് ചിത്രമാണ് നോളന്‍ ചെയ്തിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ കുറിച്ചു.

സ്ലോ പേസിലാണ് ചിത്രം പോകുന്നതെന്നും മനസിലാക്കാന്‍ ഒന്നുകൂടി കാണണമെന്നും ചിലര്‍ കുറിച്ചു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

സ്‌ഫോടനത്തിന്റെ രംഗം ഗംഭീരമാക്കി മേക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രം തിയേറ്ററില്‍ തന്നെ കാണണമെന്നും പ്രേക്ഷകര്‍ പറഞ്ഞു. ഓപ്പണ്‍ഹെയ്മറിനെ അവതരിപ്പിച്ച കിലിയന്‍ മര്‍ഫിയുടെ പ്രകടനത്തിനും പ്രശംസയുയരുന്നുണ്ട്.

അതേസമയം നോളന്റെ തന്നെ മുമ്പുള്ള മികച്ച ചിത്രങ്ങള്‍ക്കൊപ്പം എത്തുന്നതല്ല ഓപ്പണ്‍ഹെയ്മറെന്നും ബയോപികായതിനാല്‍ ചിലരുടെയെങ്കിലും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാമെന്നും ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നുണ്ട്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: oppenheimer audience response