ഭീഷണിയും ഭീതി പരത്തലും അരുത്: ഡോ.ബിജുവിനും സജിതാ മഠത്തിലും നേരിടുന്ന സൈബര്‍ ആക്രമണത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകരുടെ തുറന്ന കത്ത്
kERALA NEWS
ഭീഷണിയും ഭീതി പരത്തലും അരുത്: ഡോ.ബിജുവിനും സജിതാ മഠത്തിലും നേരിടുന്ന സൈബര്‍ ആക്രമണത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകരുടെ തുറന്ന കത്ത്
ന്യൂസ് ഡെസ്‌ക്
Wednesday, 1st August 2018, 10:48 pm

തിരുവനന്തപുരം: ഡോ. ബിജുവിനും സജിതാ മഠത്തിലിനുമെതിരെയുള്ള താരാരാധക ആക്രമണത്തിനെ അപലപിച്ചുകൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകരുടെ തുറന്ന കത്ത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന് ഇവര്‍ രണ്ടു പേര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷപ്രചരണങ്ങള്‍ക്കെതിരെയാണ് 120 ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്ത് പൊതു ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പുറത്തിറക്കിയിട്ടുള്ളത്.

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഡോ.ബിജു കേരളത്തിന്റെയും മലയാള സിനിമയുടെയും അഭിമാനഭാജനമാണെന്നും അദ്ദേഹത്തിനെതിരെ വംശീയ അധിക്ഷേപങ്ങള്‍ നടത്തുന്നത് വലിയ തെറ്റാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. “അധിക്ഷേപങ്ങള്‍ കോരിച്ചൊരിയപ്പെട്ടതിനെ തുടര്‍ന്ന് തന്റെ ഫേസ്ബുക്ക് പേജ് തന്നെ അദ്ദേഹത്തിന് അടച്ചിടേണ്ടി വന്നു.”

“സമാനമായ അനുഭവമാണ് സജിതക്കുമുണ്ടായത്. താര രാജാക്കന്മാരുടെ സ്വകാര്യ വെര്‍ച്വല്‍ പട്ടാളമാണ് അവരുടെ പേജില്‍ തെറി കൊണ്ടും അധിക്ഷേപങ്ങള്‍ കൊണ്ടും ഭീഷണി കൊണ്ടും അക്രമോത്സുകതയും ഭീതിയുടെ അന്തരീക്ഷവും നിറക്കുന്ന”തെന്നും കത്തില്‍ പറയുന്നു. ഇത്തരം പ്രവണതകളെ പൂര്‍ണമായും എതിര്‍ക്കുന്നതായും സ്വന്തം അഭിപ്രായങ്ങള്‍ ആര്‍ക്കും തുറന്നു പറയാന്‍ സാധിക്കുന്ന വിധത്തില്‍ പക്വതയുള്ള സമൂഹമായി കേരളം മാറേണ്ടതുണ്ടെന്നും ചലച്ചിത്രപ്രവര്‍ത്തകര്‍ പറയുന്നു.


Also Read: ഇത് ജൂണ്‍ ശ്രീകാന്ത്; തീപ്പൊരി പ്രസംഗത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഒമ്പതുവയസ്സുകാരി


ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെ വിമര്‍ശിച്ചതിനാണ് ഡോ.ബിജുവിന് താരാരാധകരുടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. സത്രീവിരുദ്ധ സംഘടനയുടെ അധ്യക്ഷന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇക്കാര്യം കാണിച്ച് അദ്ദേഹം അക്കാദമിക്ക് കത്തും അയച്ചിരുന്നു.

ചടങ്ങില്‍ മുഖ്യാതിഥി എന്ന നിലയില്‍ ആളുകളെ കൊണ്ടുവരേണ്ടതില്ലെന്നു കാണിച്ച് എഴുതിയ കത്തിനെ പിന്തുണച്ച് ഒപ്പുവച്ചതിന്റെ പേരില്‍ നടിയായ സജിതാ മഠത്തിലും സൈബര്‍ അതിക്രമങ്ങള്‍ക്ക് ഇരയായിരുന്നു. ഇതേത്തുടര്‍ന്ന് ഫേസ്ബുക്ക് പേജ് പൂട്ടുകയാണെന്നും സജിത അറിയിച്ചിരുന്നു.

കെ. സച്ചിദാന്ദന്‍, എന്‍.എസ് മാധവന്‍, കുരീപ്പുഴ ശ്രീകുമാര്‍, എസ്. ശാരദക്കുട്ടി, അര്‍ച്ചന പദ്മിനി, സുദേവന്‍, സനല്‍കുമാര്‍ ശശിധരന്‍, ദീദി ദാമോദരന്‍, വിധു വിന്‍സന്റ്, മധുപാല്‍ എന്നിവരടക്കം എഴുത്തുകാരും സംവിധായകരും അഭിനേതാക്കളുമടങ്ങുന്നവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

 

കത്തില്‍ ഒപ്പുവച്ചവര്‍:

1 കെ സച്ചിദാനന്ദൻ (കവി)

2 എന്‍ എസ് മാധവന്‍ (എഴുത്തുകാരന്‍)

3 ആനന്ദ് (എഴുത്തുകാരൻ)

4 കുരീപ്പുഴ ശ്രീകുമാർ (കവി)

5 കെ ജി ശങ്കരപ്പിള്ള (കവി)

6 എം എന്‍ കാരശ്ശേരി (എഴുത്തുകാരന്‍)

7 കെ പി കുമാരൻ (സംവിധായകന്‍)

8 ടി വി ചന്ദ്രൻ (സംവിധായകന്‍)

9 സിവിക് ചന്ദ്രൻ (എഴുത്തുകാരൻ)

10 സി വി ബാലകൃഷ്ണൻ (എഴുത്തുകാരന്‍)

11 സുനിൽ പി ഇളയിടം (എഴുത്തുകാരൻ, പ്രഭാഷകൻ)

12 എസ് ശാരദക്കുട്ടി (എഴുത്തുകാരി)

13 ഷാഹിന ഇ കെ (എഴുത്തുകാരി)

14 ഡോ ആശാ ജോസഫ്

15 അർച്ചന പദ്മിനി (അഭിനേതാവ്)

16 ചന്ദ്രിക സി എസ് (എഴുത്തുകാരി)

17 നീലൻ (ജേര്‍ണലിസ്റ്റ്, നിരൂപകന്‍)

18 ഓ കെ ജോണി (നിരൂപകന്‍)

19 ബി എം സുഹറ

20 സണ്ണീ ജോസഫ് (ക്യാമറാമാന്‍)

21 ഗൌരിദാസൻ നായർ (ജേര്‍ണലിസ്റ്റ്)

22 ജി പി രാമചന്ദ്രൻ (നിരൂപകൻ)

23 വി കെ ജോസഫ് (നിരൂപകന്‍)

24 ഡോ പി കെ പോക്കർ

25 കെ ഇ എൻ കുഞ്ഞഹമ്മദ്

26 സുദേവൻ (സംവിധായകന്‍)

27 സനൽകുമാർ ശശിധരൻ (സംവിധായകന്‍)

28 സത്യപാൽ (ആർട്ടിസ്റ്)

29 ദീദി ദാമോധരൻ (തിരക്കഥാകൃത്ത്)

30 ബാബുരാജ് പി

31 കരിവെള്ളൂര്‍ മുരളി (എഴുത്തുകാരന്‍)

32 മുരളി വെട്ടത്ത്

33 കെ പി ജയകുമാർ (ജേര്‍ണലിസ്റ്റ്)

34 ഷിബു മുഹമ്മദ്

35 മധു ജനാർദ്ദനൻ (നിരൂപകന്‍)

36 വിധു വിൻസന്റ് (സംവിധായക)

37 ഒ പി സുരേഷ്

38 ബിജു മുത്തത്തി (ജേര്‍ണലിസ്റ്റ്)

39 പ്രേം ചന്ദ് (ജേര്‍ണലിസ്റ്റ്)

40 ജോളി ചിറയത്ത്

41 പ്രതാപ് ജോസഫ് (സംവിധായകന്‍, ക്യാമറാമാന്‍)

42 ജിജു ആന്റണി (സംവിധായകന്‍)

43 അഭിജ ശിവകല (അഭിനേതാവ്)

44 കെ ജി ജയൻ (ക്യാമറാമാന്‍)

45 സി അശോകൻ

46 മുരളി നാഗപ്പുഴ

47 ഡോ മീന പിള്ള

48 മനോജ് പുതിയവിള

49 സഞ്ജു സുരേന്ദ്രൻ (സംവിധായകന്‍)

50 സുജ സൂസൻ ജോർജ്ജ്

51 രാജേഷ് ചിറപ്പാട്

52 ഷെറി ഗോവിന്ദ്

53 പൊന്ന്യം ചന്ദ്രൻ

54 എം എൻ വിജയകുമാർ

55 മധുപാൽ (അഭിനേതാവ്, സംവിധായകൻ)

56 ശ്രീബാല കെ മേനോൻ (സംവിധായക)

57 ഭാസുരേന്ദ്രബാബു (എഴുത്തുകാരന്‍)

58 നവീന സുഭാഷ് (കവയത്രി)

59 കെ ആർ മനോജ് (സംവിധായകന്‍)

60 മണിലാൽ (സംവിധായകന്‍)

61 എസ് ആനന്ദൻ (ജേര്‍ണലിസ്റ്റ്)

62 അൻവർ അലി (എഴുത്തുകാരന്‍)

63 പി എൻ ഗോപീകൃഷ്ണൻ (എഴുത്തുകാരന്‍)

64 സുധ കെ എഫ്

65 ദീപന്‍ ശിവരാമന്‍ (നാടക സംവിധായകന്‍)

66 എം എ റഹ്മാന്‍ (എഴുത്തുകാരന്‍)

67 ദീപേഷ് ടി (സംവിധായകന്‍)

68 ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് (എഴുത്തുകാരന്‍)

69 ഡേവിസ് മാനുവല്‍ (എഡിറ്റര്‍)

70 സുരേഷ് അച്ചൂസ് (സംവിധായകന്‍)

71 രാംദാസ് കടവല്ലൂര്‍ (നിരൂപകന്‍)

72 ജൂബിത് നമ്രടത്ത് (സംവിധായകന്‍)

73 ബൈജു മേരിക്കുന്ന് (നിരൂപകന്‍)

74 മധുസൂദനൻ (ആർട്ടിസ്റ്, സംവിധായകൻ)

75 ദിലീപ് ദാസ് (ഡിസൈനര്‍)

76 റെജി എം ദാമോദരൻ

77 എം ജി ശശി (സംവിധായകൻ)

78 പ്രിയ തുവ്വശ്ശേരി (ഡോക്യൂ സംവിധായിക)

79 പ്രിയനന്ദനന്‍ (സംവിധായകന്‍)

80 വിജയന്‍ പുന്നത്തൂര്‍ (നിരൂപകന്‍)

81 സിജു കെ ജെ(നിരൂപകന്‍)

82 മനോജ് കാന (സംവിധായകന്‍)

83 ഉണ്ണി വിജയന്‍ (സംവിധായകന്‍)

84 അപര്‍ണ പ്രശാന്തി (നിരൂപക)

85 എം ജെ രാധാകൃഷ്ണന്‍ (ക്യാമറാമാന്‍)

86 ഷാഹിന നഫീസ (ജേര്‍ണലിസ്റ്റ്)

87 പി കെ ഗണേഷ് (സിനിമ നിരൂപകൻ)

88 സനീഷ് പനങ്ങാട് (സാംസ്കാരിക വിമർശകൻ)

89 വിജയരാഘവൻ ചേലിയ (എഴുത്തുകാരൻ)

90 എ.പി.കുഞ്ഞാമു (എഴുത്തുകാരൻ)

91 മോഹനൻ പുതിയൊട്ടിൽ(കവി)

92 റജിപ്രസാദ് (ക്യാമറാമാന്‍)

93 വെങ്കിടേഷ് രാമകൃഷ്ണന്‍ (ജേര്‍ണലിസ്റ്റ്)

94 സജിന്‍ ബാബു (സംവിധായകന്‍)

95 ശിവകുമാര്‍ കാങ്കോല്‍ (സംവിധായകന്‍)

96 ഷൈനി ജേക്കബ് ബെഞ്ചമിന്‍ (സംവിധായിക)

97 കണ്ണന്‍ നായര്‍ (അഭിനേതാവ്)

98 ജയൻ കെ സി (സംവിധായകൻ)

99 പ്രമോദ് തോമസ് (ശബ്ദ മിശ്രണം)

100 പുരവ് ഗോസ്വാമി (അസമീസ് അഭിനേതാവ്)

101 അമുദൻ (ഡോക്യൂ സംവിധായകൻ)

102 പ്രജിത നമ്പ്യാർ (എഴുത്തുകാരി)

103 അരുൺ ശിവൻ (സംവിധായകൻ)

104 ഗിരിജ പതേക്കര (കവയത്രി)

105 വി ടി ജയദേവൻ (കവി )

106 ജ്യോത്സ്ന കടയപ്രത്ത് (കവയത്രി)

107 വിനോദ് വെെശാഖി

108 ജിനേഷ്കുമാര്‍ എരമം

109 എ ശാന്തകുമാർ (നാടക സംവിധായകൻ)

110 ഷിബു മുത്താട്ട് (നാടക സംവിധായകൻ)

111 ശിവദാസ് പോയിൽകാവ് (നാടക സംവിധായകൻ)

112 റഫീഖ് മംഗലശ്ശേരി (നാടകകൃത്ത്, സംവിധായകൻ)

113 എബി എം ജോസഫ് (ചിത്രകാരൻ)

114 ഡോ. ആസാദ് (സാഹിത്യ നിരൂപകൻ, രാഷ്ട്രീയ നിരീക്ഷകൻ)

115 ഖദീജ മുംതാസ് (എഴുത്തുകാരി)

116 വത്സലന്‍ വാതുശ്ശേരി

117 സന്തോഷ് ബാബുസേനന്‍ (സംവിധായകന്‍)

118 സതീഷ് ബാബുസേനന്‍ (സംവിധായകന്‍)

119 സജി പാലമേൽ (സംവിധായകൻ)

120 അജയൻ അടാട്ട് (സൗണ്ട് റെക്കോർഡിസ്റ്)