എഡിറ്റര്‍
എഡിറ്റര്‍
തനിക്കെതിരായ പരാമര്‍ശം സരിതയെഴുതിയെന്നു പറയുന്ന കൃത്രിമ കത്തില്‍; ഇതുകൊണ്ടൊന്നും തളരില്ലെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Wednesday 11th October 2017 1:20pm

തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും ഇതേക്കുറിച്ചു ഭയമില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകാണ്ട് തന്നെ ഒരു അന്വേഷണത്തേയും ഭയക്കുന്നില്ല. പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ എന്തിനു തിടുക്കപ്പെട്ടു നടപടി എടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ഞായറാഴ്ച ടി.കെ. ഹംസ, കമ്മിഷന്‍ കണ്ടെത്തലുകള്‍ പറയുകയും ആറു പേര്‍ക്ക് എതിരെ നടപടി എടുക്കുമെന്നു വേങ്ങരയില്‍ പറഞ്ഞിരുന്നു. ഇതാരാണു ഹംസയോടു പറഞ്ഞതെന്നും ഉമ്മന്‍ ചാണഅടി ചോദിച്ചു.

ഇതുവരെ എല്‍ഡിഎഫ് ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കമ്മിഷന്‍ നീണ്ട സിറ്റിങ്ങാണു നടത്തിയത്. എല്ലാ ചോദ്യത്തിനും മറുപടി പറഞ്ഞു. കമ്മിഷന്‍ നിഗമനം പൂര്‍ണമായും പുറത്തു വരണം.


Dont Miss ചിലരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കാന്‍ ഒരു കാലത്ത് ശ്രമിച്ചിരുന്നു; ഇനിയതുണ്ടാവില്ല; നീതിലഭിച്ചെന്ന് സരിത


സ്വതന്ത്ര നിലപാടുള്ള ഒരു സാക്ഷിയും തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പിണറായി വിജയന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആര്‍ക്കും പത്രങ്ങളില്‍ വന്നതിന് അപ്പുറത്ത് ഒരു രേഖയും തെളിവും ആരും സമര്‍പ്പിക്കാന്‍ ഉണ്ടായിരുന്നില്ല. തനിക്കോ യു.ഡി.എഫിനോ കോണ്‍ഗ്രസിനോ ഒരു അന്വേഷണത്തേയും ഭയമില്ല.

എന്തും ചെയ്യാന്‍ അധികാരമുള്ള സര്‍ക്കാര്‍, റിപ്പോര്‍ട്ട് ആദ്യം പുറത്തുവിടട്ടെ. അതില്‍ എന്തു ശുപാര്‍ശയുണ്ടെന്നു പുറത്തുവരട്ടെയെന്നും
ഉമ്മന്‍ ചാണ്ടിപറഞ്ഞു.

സര്‍ക്കാര്‍ നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. സി.പി.ഐ.എമ്മിനെപ്പോലെ പ്രക്ഷോഭത്തിലൂടെ നേരിടില്ല. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ നടപടിക്കു പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. അതു പുറത്തുവരട്ടെ. ഇതുകൊണ്ടൊന്നും തന്നെ തളര്‍ത്താന്‍ കഴിയില്ല. ഒരു സാക്ഷിയും എനിക്കെതിരെ മൊഴി കൊടുത്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സരിതയെഴുതിയ കൃത്രിമ കത്തിലാണ് തനിക്കെതിരെ പരാമര്‍ശമുള്ളത്. ഈ കത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു.

Advertisement