എഡിറ്റര്‍
എഡിറ്റര്‍
ഗണേഷിന്റെ രാജി: തീരുമാനം യു.ഡി.എഫ് യോഗത്തിനു മുന്‍പെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Saturday 9th March 2013 9:00am

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആര്‍.ബാലകൃഷ്ണപിള്ള നല്‍കിയ കത്തിന്റെ കാര്യത്തില്‍ അടുത്ത യു.ഡി.എഫ് യോഗത്തിന് മുന്‍പ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

Ads By Google

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനകളുടെ കാര്യത്തില്‍ പൊതുപ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ന് ആര്‍.ബാലകൃഷ്ണപിളളയുടെ നേതൃത്വത്തില്‍ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കില്ല. ഗണേഷ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പിള്ളയും ഗണേഷും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കുടുംബ പ്രശ്‌നമായിരുന്നു വിഷയം എന്നാണ് സൂചന. ഭാര്യയുമായി പിരിയുകയാണെന്ന് അറിയിക്കാനാണത്രെ മകന്‍ അച്ഛനെ കണ്ടത്.

ഭാര്യക്ക് കൊടുക്കേണ്ട സ്വത്തുക്കള്‍ അടക്കം ചര്‍ച്ചവിഷയമായി. മകന്‍ ഉപേക്ഷിച്ചാലും മരുമകളെയും പേരക്കുട്ടികളെയും കൈവിടില്ലെന്ന് പിള്ള വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രിസ്ഥാനത് തുടരാന്‍ പിള്ള വെക്കുന്ന ഉപാധികള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ ഗണേഷ് ഒരുക്കമല്ല. ഭരണത്തില്‍ മന്ത്രി അപ്രസക്തനാവുകയും പിള്ളയും പാര്‍ട്ടിക്കാരും ഭരണം നടത്തുകയും ചെയ്യുന്ന സ്ഥിതി അദ്ദേഹം ആഗ്രഹിക്കുന്നില്ല.

അതിനിടെ ഗണേഷും പിള്ളയും തമ്മിലെ യഥാര്‍ത്ഥ പ്രശ്‌നം സ്വത്ത് ആണെന്ന സൂചനയും പുറത്തു വന്നു. ഗണേഷിനു തന്‍ അധികമൊന്നും കൊടുത്തിട്ടില്ലെന്ന് പിള്ള വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.

മകനെ തഴഞ്ഞ് പെണ്മക്കള്‍ക്കു പിള്ള അധിക സ്വത്തും പരിഗണനയും നല്‍കിയതാണത്രേ ഇരുവര്‍ക്കും ഇടയിലെ തര്‍ക്കത്തിന്റെ കാതല്‍.

Advertisement