എഡിറ്റര്‍
എഡിറ്റര്‍
ഉമ്മന്‍ ചാണ്ടി ഇനി മുഖ്യമന്ത്രി; നിയമസഭയിലല്ല തിരശ്ശീലയില്‍
എഡിറ്റര്‍
Saturday 25th March 2017 11:13am

കോട്ടയം: ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാവുന്നു. വാര്‍ത്ത കേട്ട് ഞെട്ടിയോ. സംഗതി സത്യമാണ്. പക്ഷേ സിനിമയിലാണെന്ന് മാത്രം. സണ്‍പിക്ച്ചേഴ്സിന്റെ ബാനറില്‍ സൈമണും അജ്ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പീറ്റര്‍ എന്ന സിനിമയിലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയുടെ വേഷം വീണ്ടും അണിയുന്നത്.


Dont Miss അന്ന് രാത്രി സ്വപ്നത്തില്‍ ദൈവിക രൂപം കണ്ടു; ആ രൂപം എനിക്ക് നോഹയുടെ പെട്ടകവും കാണിച്ചു തന്നു; മതംമാറ്റത്തെ കുറിച്ച് മോഹിനി പറയുന്നു


ഞായറാഴ്ച രാവിലെ 7.30ന് പുതുപ്പള്ളി പള്ളിയുടെ മുന്‍പിലെ കല്‍കുരിശിങ്കല്‍ മെഴുകുതിരി തെളിച്ച് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കുര്‍ബാനയും പുതുപ്പള്ളിയിലെ നിവേദനത്തിരക്കും മറ്റുമാണ് ഷൂട്ട് ചെയ്യുന്നത്

ന്യൂജനറേഷന്‍ ഫീച്ചര്‍ സിനിമായാണെങ്കിലും ഉമ്മന്‍ ചാണ്ടി പതിവ് ശൈലിയില്‍ തന്നെയായിരിക്കും. ആളുകളുടെ പരാതികള്‍ കേള്‍ക്കുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മന്‍ ചാണ്ടിക്ക് ഉള്ളത്.

ഞായറാഴ്ച കൂടാതെ അഞ്ച് ദിവസങ്ങില്‍ കൂടി പുതുപ്പള്ളിയിലെ വീട്ടിലും പരിസരങ്ങളിലും ഷൂട്ടിങ് ഉണ്ടായിരിക്കും. കോഴിക്കോട്, കുട്ടിക്കാനം, കോട്ടയം, ദല്‍ഹി, എന്നിവിടങ്ങളിലും ഷൂട്ടിങ് ഉണ്ട്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും വനിതാ കമ്മീഷന്‍ അംഗം പ്രൊഫ. പ്രമീളദേവിയാണ് എഴുതുന്നത്.

നേരത്തെ പ്രതിപക്ഷനേതാവായി വി.എസ് അച്യുതാനന്ദനും സിനിമയില്‍ വേഷമിട്ടിരുന്നു.

Advertisement