ഉമ്മന്‍ ചാണ്ടിയുടെ സ്മാരക സ്തൂപം തകര്‍ത്തു; കോണ്‍ഗ്രസ് പ്രതിഷേധം
Kerala News
ഉമ്മന്‍ ചാണ്ടിയുടെ സ്മാരക സ്തൂപം തകര്‍ത്തു; കോണ്‍ഗ്രസ് പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th August 2023, 11:14 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്മാരക സ്തൂപം അടിച്ചു തകര്‍ത്തു. പൊന്‍വിളയില്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്ത സ്തുപമാണ് തകര്‍ത്തത്.

പൊന്‍വിളയിലെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചിരുന്നത്.
സംഭവത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിക്കുകയാണ്.

സംഭവത്തില്‍ പാറശാല പൊലീസ് കേസെടുത്തിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ മരിച്ച ഉമ്മന്‍ ചാണ്ടിയെയാണ് സി.പി.ഐ.എം ഭയപ്പെടുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Content Highlight: Oommen Chandy’s memorial stupa was vandalized in Neyyattinkara