എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസിന്റെ സ്വീകരണവും ഇടതിന്റെ കരിങ്കൊടിയും
എഡിറ്റര്‍
Saturday 29th June 2013 11:42am

ummen-chandy

തിരുവനന്തപുരം: മികച്ച പൊതുജനസേവനത്തിന് യു.എന്‍ നല്‍കുന്ന അവാര്‍ഡ് സ്വീകരിച്ച ശേഷം ബഹ്‌റിനില്‍ നിന്ന് മടങ്ങിയെത്തിയ  മുഖ്യമന്ത്രി ##ഉമ്മന്‍ ചാണ്ടിയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണവും ഇടത് പ്രവര്‍ത്തകരുടെ കരിങ്കൊടിയും.
Ads By Google

കൊച്ചി വിമാനത്താവളത്തിലും പിന്നീട് തിരുവനന്തപുരം വിമാനത്താവളത്തിലും നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പുഷ്പവൃഷ്ടിയോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തേക്ക് പ്രവര്‍ത്തകര്‍ ആനയിച്ചത്.

എന്നാല്‍ വിമാനത്താവളത്തിന് പുറത്തെത്തിയ മുഖ്യമന്ത്രിയെ ഡി.വൈ.എഫ്.ഐ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് വാഹനം പേട്ടയിലെത്തിയപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തര്‍ പ്രകടനവുമായി എത്തി.

പോലീസും യുവമോര്‍ച്ചാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തിരിച്ചുവിടുകയും ചെയ്തു.

Advertisement