എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ വിവാദം: ഉമ്മന്‍ ചാണ്ടിയുടെ പി.എ ജിക്കുമോന്‍ രാജിവച്ചു
എഡിറ്റര്‍
Wednesday 26th June 2013 11:05am

oooomen-chandy..

തിരുവനന്തപുരം: ##സോളാര്‍ വിവാദത്തെ തുടര്‍ന്ന് ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്  ജിക്കുമോന്‍ ജേക്കബ് രാജിവച്ചു.

സോളാര്‍ കേസിലെ പ്രതി സരിതാ എസ്. നായരുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് ജിക്കുമോന്റെ രാജി. കഴിഞ്ഞ ദിവസം അദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

Ads By Google

ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുത്ത പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ഒരാളാണ് അദ്ദേഹം. കേരളത്തില്‍ യാത്രകളില്‍ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നത് ജിക്കുവാണ്.

ജിക്കുവിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചത്. എന്നാല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ മാറി നില്‍ക്കാമെന്ന് ജിക്കു നിര്‍ദേശം വയ്ക്കുകയായിരുന്നു. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഇന്ന് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ജിക്കുവിന്റെ രാജി സ്വീകരിച്ചുണ്ടോയെന്നു വ്യക്തമല്ല.

സരിതയുടെ ഫോണില്‍നിന്ന് ജിക്കുവിന്റെ ഫോണിലേക്ക് നിരവധി ഫോണ്‍ കോളുകള്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രകളില്‍ മുഖ്യമന്ത്രിയെ ലഭിക്കണമെങ്കില്‍ ജിക്കുവിന്റെ നമ്പരില്‍ വിളിക്കുക മാത്രമായിരുന്നു പോംവഴി.

നേരത്തേ പേഴ്‌സണല്‍ സ്റ്റാഫ് ടെന്നി ജോപ്പനെയും ഗണ്‍മാന്‍ പി.എ. സലീം രാജിനെയും പേഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കിയിരുന്നു. ചൊവ്വാഴ്ച ഗണ്‍മാന്‍ സലീം രാജിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Advertisement