എഡിറ്റര്‍
എഡിറ്റര്‍
ധാര്‍മ്മികത ആരേയും പഠിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Wednesday 26th June 2013 1:12pm

ummen@

തിരുവനന്തപുരം: ധാര്‍മ്മികത ആരേയും പഠിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജോസ് തെറ്റയിലിന്റെ രാജിക്കാര്യം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തല്‍ക്കാലം ജോസ് തെറ്റയില്‍ രാജി വെക്കേണ്ടതില്ലെന്ന പാര്‍ട്ടി നിലപാടിനെതിരെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

Ads By Google

സോളാര്‍ തട്ടിപ്പു കേസിലെ ഒരു ആരോപണം പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പേരില്‍ തയാറാക്കിയത് വ്യാജ കത്താണെന്ന് തെളിഞ്ഞെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചു. പൊതുപ്രവര്‍ത്തകര്‍ ഏതു നിലക്കും മിതത്വം പാലിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കെതിരെയും എന്തും പറയാമെന്ന അവസ്ഥയിലേക്ക് പ്രതിപക്ഷ നേതാവ് എത്തി. ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് സമനില തെറ്റുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തന്റെയും കുടുംബത്തിനും നേരെ ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫ് സലിം രാജുമായി അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള ബന്ധം ചോദിച്ചത് വലിയ വിവാദമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി

നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് പോലും മറുപടി തരാതെ വഴുതി മാറുന്ന മുഖ്യമന്ത്രി കേരളത്തിലെ സാധാരണക്കാരന്റെ ചോദ്യത്തിന് എങ്ങനെ മറുപടി നല്‍കുമെന്നും വി.എസ് ചോദിച്ചു.

നിയമസഭയില്‍ എന്റെ കുടുംബത്തിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിട്ടുണ്ട്. സലീം രാജിനെതിരെയുള്ള നടപടി ആരോപണങ്ങള്‍ ശരിയെന്നതിന് തെളിവാണ്. അതുകൊണ്ട് തന്നെ സലിം രാജും മുഖ്യമന്ത്രിയുമായുള്ള ബന്ധം അദ്ദേഹം പറഞ്ഞേ തീരു.

മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫിനേയും ഗണ്‍മാനേയും മുന്നില്‍ നിര്‍ത്തിയാണ് തട്ടിപ്പ് നടത്തുന്നത്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത് കൊണ്ടുവരേണ്ടതാണെന്നും വി.എസ് പറഞ്ഞു.

Advertisement