എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസഭയിലെ ഒഴിവ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തു നികത്തും: മുഖ്യമന്ത്രി
എഡിറ്റര്‍
Monday 3rd June 2013 4:17pm

ummen@

ന്യൂദല്‍ഹി: മന്ത്രിസഭയില്‍ ഒരു ഒഴിവുണ്ടെന്നും ആ ഒഴിവ് നികത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കും. ഒഴിവ് നികത്തുന്ന കാര്യത്തില്‍ സമയമപരിധി ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Ads By Google

ഉപമുഖ്യമന്ത്രിപദം ഉണ്ടെന്നും ഇല്ലെന്നും പറയുന്നില്ല. ഉപമുഖ്യമന്ത്രിപദം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ല. ഉപമുഖ്യമന്ത്രിപദം ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞത് മാധ്യമങ്ങളാണ്.

നേതാക്കന്മാരുടേതായി വരുന്ന നിര്‍ദ്ദേശങ്ങള്‍ തീരുമാനമായി മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ്. ആശയക്കുഴപ്പമുണ്ടാക്കുന്നത് മാധ്യമങ്ങളാണ്. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപമുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയായുമായും എ.ഐ.സി.സി. ജനറല്‍സെക്രട്ടറി മധുസൂധന്‍ മിസ്ത്രിയുമായും ചര്‍ച്ച നടത്തി.

വൈകീട്ട് അഹമ്മദ് പട്ടേലുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ഉപദേശം കൂടി കണക്കിലെടുത്ത് കേരളത്തിലെത്തി മറ്റു നേതാക്കളുമായും ചര്‍ച്ച നടത്തും.

ഗണേഷ്‌കുമാറിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എന്നെ യുഡിഎഫ് ചുമതലയപ്പെടുത്തിയിരിക്കുകയാണ്. അതനുസരിച്ച് മറ്റുഘടകകക്ഷികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കും.

ലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യില്‍ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും വിമര്‍ശിച്ചുള്ള ലേഖനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇക്കാര്യത്തില്‍ ആരേയും വേദനിപ്പിക്കാന്‍ താന്‍ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ധാരണയായെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നതോടെ മുസ്ലീംലീഗ് ഇതിനെ ശക്തിയുക്തം എതിര്‍ത്ത് രംഗത്ത് വന്നതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയത്.

മന്ത്രിസഭയിലെ രണ്ടാംസ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ ലിഗ് ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ചിട്ടില്ലെന്ന് വ്യാവസായിക, ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement