എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ ഉമ്മന്‍ ചാണ്ടിക്ക് നമ്പര്‍ കിട്ടി; ഫോണ്‍ ഉടന്‍
എഡിറ്റര്‍
Thursday 27th June 2013 12:35am

ummen-chandi-laugh

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒടുവില്‍ മൊബൈല്‍ സിംകാര്‍ഡും നമ്പറും കിട്ടി. നമ്പര്‍ : 9447033333. പക്ഷേ ഫോണില്ല. ഇന്ന് ബഹ്‌റൈനിലേക്ക് പോകുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയശേഷമേ ഫോണ്‍ ഉപയോഗിച്ചു തുടങ്ങൂ.

ഇന്നലെ രാവിലെ മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സിംകാര്‍ഡും നമ്പറും ലഭിച്ചതായി മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.

Ads By Google

സെക്രട്ടറിയേറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗം നിര്‍ദ്ദേശിച്ച നമ്പറുകളില്‍നിന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി നമ്പര്‍ തിരഞ്ഞെടുത്തു.

സ്വന്തമായി മൊബൈല്‍ വാങ്ങില്ലെന്ന പിടിവാശി ഉമ്മന്‍ചാണ്ടി ഉപേക്ഷിച്ചതില്‍ കുടുംബാംഗങ്ങള്‍ക്കും സന്തോഷം. ഹാന്‍ഡ് സെറ്റ് വാങ്ങിത്തരാമെന്ന് മകള്‍ ഓഫര്‍ ചെയ്തുകഴിഞ്ഞു.

സ്വന്തമായി മൊബൈല്‍ ഫോണില്ലാത്തതിനാല്‍ മറ്റു ചിലരുടെ ഫോണില്‍ സംസാരിച്ചത് വിവാദമായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഒടുവില്‍ സ്വന്തം നമ്പര്‍ കണ്ടെത്തിയത്.

അവിഹിത ഇടപാടുകള്‍ക്കുവേണ്ടിയാണ് മുഖ്യമന്ത്രി  മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെള്ളവര്‍ കുറ്റപ്പെടുത്തിയിരുന്നു.

ആരോപണം വന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാനാണ്  പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊബൈല്‍ ഉപയോഗിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

Advertisement