എഡിറ്റര്‍
എഡിറ്റര്‍
തന്റെ ഓഫീസ് തുറന്ന പുസ്തകമായിരുന്നു; തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്; ഭയമില്ലെന്നും ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Tuesday 26th September 2017 7:02pm


തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കമ്മീഷന്‍ മുഖ്യമന്ത്രി പിണറായിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.


Also Read: സംഘപരിവാര്‍ വിലക്ക് വിലപ്പോയില്ല; ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണന്‍ തന്നെ പൂജ ചെയ്യും


തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. ആതുകൊണ്ട് തന്നെ ഭയമില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ‘യു.ഡി.എഫ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ച് വെക്കാനുണ്ടായിരുന്നില്ല. കമ്മീഷനോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കി. മണിക്കൂറുകളോളം വിസ്തരിച്ചപ്പോഴും തടസ്സമൊന്നും പറഞ്ഞിരുന്നില്ല. തന്റെ ഓഫീസ് തുറന്ന പുസ്തകമായിരുന്നു.’ അദ്ദേഹം പ്രതികരിച്ചു.

കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിശദീകരണം അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ആരോപണമായിരുന്നു സോളാര്‍ കോഴ.

സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സൗരോര്‍ജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ നടന്ന തട്ടിപ്പാണ് ശിവരാജന്‍ കമ്മിഷന്‍ അന്വേഷിച്ചത്. കമ്പനി നടത്തിപ്പുകാരായ സരിത എസ്. നായര്‍ അടക്കമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു.


Dont Miss: താന്‍ മറ്റുള്ളവരുടെ കൈയിലെ പാവയായിരുന്നു; സോളാര്‍ കമ്മീഷനില്‍ പൂര്‍ണ വിശ്വസമെന്നും സരിതാ എസ് നായര്‍


നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കമ്മീഷന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ ഒരുഭാഗത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തട്ടിപ്പ് തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

Advertisement