എഡിറ്റര്‍
എഡിറ്റര്‍
‘ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല; ഓരോ മലയാളികളുടെയും ആത്മാഭിമാനത്തിന്റെ അടയാളമാണ്’; ബി.ജെ.പിയ്ക്ക് സി.പി.എം ചുവന്ന പരവതാനി വിരിച്ചുകൊടുത്തെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Friday 11th August 2017 11:06pm

തിരുവനന്തപുരം: കേരളത്തിനെതിരെ ദേശീയ തലത്തില്‍ സംഘപരിവാര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി എല്ലാ ദേശീയ സര്‍വേകളിലും കേരളം മുന്‍നിരയില്‍ തന്നെയാണെന്നും കേരളത്തിനെതിരെയുള്ള കുപ്രചരണം മലയാളികള്‍ രാഷ്ട്രീയഭേദമന്യേ ഒറ്റകെട്ടായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

ഭൂരിഭാഗ മേഖലകളിലും ഒന്നാം സ്ഥാനത്തും. പ്രശസ്ത നോബല്‍ സമ്മാന ജേതാവ് ശ്രീ അമര്‍ത്യാസെന്‍ കേരളാ മോഡല്‍ വികസനത്തെ പ്രകീര്‍ത്തിച്ചത് അന്ന് ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഭൂമിശാസ്ത്രപരമായും, മാനവശേഷി വികസനപരമായും ഈ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്നുള്ളതു നമുക്കെലാം അഭിമാനകരമാണ്. എന്നാല്‍ ഇന്ന് കേരളത്തെ താഴ്ത്തിക്കെട്ടാന്‍ കേന്ദ്ര സംസ്ഥാന ഭരണകക്ഷികള്‍ തമ്മില്‍ മത്സരിക്കുന്നത് കാണുമ്പോള്‍ നമുക്കെലാം ദുഃഖമാണ് തോന്നുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Also Read:  ‘സത്യായിട്ടും ഫോട്ടോഷോപ്പല്ല, ഒന്നു വിശ്വസിക്ക്…’; കെ.സുരേന്ദ്രനെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇവിടെയെത്തിയ പ്രധാനമന്ത്രി അന്ന് കേരളത്തെ സൊമാലിയയെന്നാണ് വിളിച്ചത്. ഇപ്പോള്‍ ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട നാടാണ് കേരളമെന്നു വിശേഷിപ്പിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ വര്‍ഗീയ ധ്രുവീകരണം അക്രമ രാഷ്ട്രീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാന്‍ അവര്‍ ആദ്യം നോക്കി. അതിനു കഴിയാതെ വന്നപ്പോഴാണ് അവര്‍ കേരളത്തിനെതിരെയുള്ള കുപ്രചരണം അഴിച്ചുവിട്ടത്. ഇതിനെ മലയാളികള്‍ രാഷ്ട്രീയഭേദമന്യേ ഒറ്റകെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. ഓരോ മലയാളികളുടെയും ആത്മാഭിമാനത്തിന്റെ അടയാളമാണത്. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കേരളം ഏറെ നാളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി എല്ലാ ദേശീയ സര്‍വേകളിലും കേരളം മുന്‍നിരയില്‍ തന്നെയാണ്.

ഭൂരിഭാഗ മേഖലകളിലും ഒന്നാം സ്ഥാനത്തും. പ്രശസ്ത നോബല്‍ സമ്മാന ജേതാവ് ശ്രീ അമര്‍ത്യാസെന്‍ കേരളാ മോഡല്‍ വികസനത്തെ പ്രകീര്‍ത്തിച്ചത് അന്ന് ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഭൂമിശാസ്ത്രപരമായും, മാനവശേഷി വികസനപരമായും ഈ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്നുള്ളതു നമുക്കെലാം അഭിമാനകരമാണ്. എന്നാല്‍ ഇന്ന് കേരളത്തെ താഴ്ത്തിക്കെട്ടാന്‍ കേന്ദ്ര സംസ്ഥാന ഭരണകക്ഷികള്‍ തമ്മില്‍ മത്സരിക്കുന്നത് കാണുമ്പോള്‍ നമുക്കെലാം ദുഃഖമാണ് തോന്നുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇവിടെയെത്തിയ പ്രധാനമന്ത്രി അന്ന് കേരളത്തെ സൊമാലിയയെന്നാണ് വിളിച്ചത്. ഇപ്പോള്‍ ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട നാടാണ് കേരളമെന്നു വിശേഷിപ്പിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ വര്‍ഗീയ ധ്രുവീകരണം അക്രമ രാഷ്ട്രീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാന്‍ അവര്‍ ആദ്യം നോക്കി. അതിനു കഴിയാതെ വന്നപ്പോഴാണ് അവര്‍ കേരളത്തിനെതിരെയുള്ള കുപ്രചരണം അഴിച്ചുവിട്ടത്. ഇതിനെ മലയാളികള്‍ രാഷ്ട്രീയഭേദമന്യേ ഒറ്റകെട്ടായി നേരിടും.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരളാ സന്ദര്‍ശനത്തിന് ശേഷം ബിജെപി കേരളത്തില്‍ നുഴഞ്ഞുകയറ്റത്തിനു അവസരം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് മാര്‍ക്സിസ്റ് പാര്‍ട്ടി അവരെ അങ്ങോട്ടുപോയി ക്ഷണിച്ചുവരുത്തി ധാരാളം അവസരങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. പല അടവുകളും പയറ്റി തകര്‍ന്ന് ബിജെപിക്ക്, വലിഞ്ഞു കയറി ചെന്ന് അവസരം ഉണ്ടാക്കി കൊടുക്കാനേ അടുത്തിടെ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും അതിനോടനുബന്ധിച്ചു ഉണ്ടായ കൊലപാതകങ്ങളും ഉപകരിച്ചുള്ളു. കേരളത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ തക്കം പാര്‍ത്തിരുന്ന ബി.ജെ.പിയ്ക്ക് സി.പി.എം ചുവന്ന പരവതാനി വിരിച്ചുകൊടുത്തു. ഒരു വര്‍ഷം മുന്‍പുവരെ ദേശീയ മാധ്യമങ്ങള്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിച്ചിന്നെങ്കില്‍, ഇപ്പോള്‍ നമ്മുടെ ഖജനാവില്‍ നിന്ന് പണമിറക്കി ദേശീയ തലത്തില്‍ പി ആര്‍ ചെയ്യേണ്ട അവസ്ഥയില്‍ എത്തി.

Advertisement