Administrator
Administrator
ഉമ്മന്‍ചാണ്ടി 17,951 വോട്ടിന് ജയിച്ചു; ഇടുക്കിയില്‍ ഒപ്പത്തിനൊപ്പം
Administrator
Friday 13th May 2011 9:40am

ദേവികുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്ന് മല്‍സരിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി വിജയിച്ചു. എതിര്‍സ്ഥാനാര്‍ത്ഥിയായ സുജ സൂസന്‍ ജോര്‍ജ്ജിനെ 17,957 വോട്ടിനാണ് തോല്‍പ്പിച്ചത്. കോട്ടയത്തും പത്തനംതിട്ടയിലും യു.ഡി.എഫ് ലീഡ് ചെയ്യുകയാണ്. എന്നാല്‍ ഇടുക്കിയില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.

ഇടുക്കിയിലെ ദേവികുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ. കെ മോനി 1055 വോട്ടിന് ലീഡ് ചെയ്യുന്നു. ഉടുമ്പന്‍ചോലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ജയചന്ദ്രന്‍ 6578 വോട്ടിന് മുന്നിട്ടുനില്‍ക്കുന്നു. തൊടുപുഴയില്‍ ആദ്യഘട്ടഫലങ്ങളനുസരിച്ച് യൂ.ഡി.എഫ് മുന്നിട്ടുനില്‍ക്കുന്നു. കേരളകോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ത്ഥി പി.ജെജോസഫാണ് 14237 വോട്ടിന് മുന്നിട്ടു നില്‍ക്കുന്നത്. എതിര്‍സ്ഥാനാര്‍ത്ഥി പ്രൊഫ.ജോസഫ് അഗസ്റ്റിനാണ് രണ്ടാംസ്ഥാനത്ത്.

ഇടുക്കി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ 2196 വോട്ടിനും പീരുമേട്ടില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി ഇ.എസ് ബിജിമോള്‍ 1503 വോട്ടിന് മുന്നിട്ടുനില്‍ക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തിയാണ് രണ്ടാംസ്ഥാനത്ത്.

കോട്ടയം ജില്ലയില്‍ പാലയില്‍ യു.ഡി.എഫ് സാനാര്‍ത്ഥി കെ.എം മാണി 1402 വോട്ടിനും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് 9731 വോട്ടിനും ലീഡ് ചെയ്യുന്നു . ഏറ്റുമാനൂരില്‍ തോമസ് ചാഴിക്കാടനും ലീഡ് ചെയ്യുന്നു. വൈക്കം മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി അജിത്ത് 2027 വോട്ടിനും ലീഡ് ചെയ്യുന്നു. ഏറ്റുമാനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ 3759 വോട്ടിനും കോട്ടയം മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 1972 വോട്ടിനും ലീഡ് ചെയ്യുന്നു.

പുതുപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ലീഡ് പതിനായിരം കടന്നു. ചങ്ങനാശേരിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ബി. ഇഖ്ബാല് 643 വോട്ടിനാണ് മുന്നില്‍ നില്‍ക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍,.ജയരാജ് 3123 വോട്ടിനും പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജ് 2396 വോട്ടിനും മുന്നിട്ടുനില്‍ക്കുന്നു.

പത്തനംതിട്ടയിലെ തിരുവല്ലയില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി മാത്യൂ തോമസാണ് ലീഡ് ചെയ്യുന്നത്. മാത്യു തോമസിന്റെ ലീഡ് 894 ആണ്. കോന്നി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരൂര്‍ പ്രകാശ് വെറും 858 വോട്ടുകള്‍ക്ക് മാത്രമാണ് ലീഡ് ചെയ്യുന്നത്. റാന്നിയില്‍ സി.പി.ഐ.എമ്മിലെ രാജു എബ്രഹം 1010 വോട്ടിനും ആറന്‍മുളയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.ശിവദാസന്‍ നായര്‍ 1415 വോട്ടിനും മുന്നിലാണ്. അടൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി ചിതയം ഗോപകുമാറുമാണ് 156 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.

Advertisement