ഒരു മണ്ടന്‍ സര്‍ക്കാര്‍ മാത്രമേ പ്രതിരോധ വിവരങ്ങള്‍ പുറത്തു വിടുകയുള്ളൂ; ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള സാങ്കേതിക വിദ്യ എത്രയോ മുമ്പ് ഇന്ത്യയ്ക്കുണ്ടെന്ന് ചിദംബരം
national news
ഒരു മണ്ടന്‍ സര്‍ക്കാര്‍ മാത്രമേ പ്രതിരോധ വിവരങ്ങള്‍ പുറത്തു വിടുകയുള്ളൂ; ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള സാങ്കേതിക വിദ്യ എത്രയോ മുമ്പ് ഇന്ത്യയ്ക്കുണ്ടെന്ന് ചിദംബരം
ന്യൂസ് ഡെസ്‌ക്
Saturday, 30th March 2019, 11:50 am

ന്യൂദല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈലിനെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

“ഉപഗ്രഹങ്ങളെ അക്രമിച്ച് വീഴ്ത്താനുള്ള വിദ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉണ്ട്. വിവേകമുള്ള സര്‍ക്കാര്‍ തങ്ങളുടെ ശക്തി രഹസ്യമാക്കി വെക്കും. മണ്ടന്‍ സര്‍ക്കാരിന് മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തു വിടുകയുള്ളൂ” ചിദംബരം പറഞ്ഞു.

ബുധനാഴ്ച്ചയാണ് ഉപഗ്രഹവേധ മിസൈന്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അഭിസംബോധനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. “മിഷന്‍ ശക്തി” എന്നാണ് പദ്ധതിയുടെ പേര്. പദ്ധതി മൂന്ന് മിനുട്ടിള്ളില്‍ ലക്ഷ്യം കണ്ടു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഈ നേട്ടം കൈവരിച്ചത്. ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യയിപ്പോള്‍ മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു.