എഡിറ്റര്‍
എഡിറ്റര്‍
ജനം നോക്കി നില്‍ക്കെ മദ്യപന്‍ യുവതിയെ പീഡിപ്പിച്ചു; പ്രതികരിക്കാതെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി വഴിയാത്രക്കാര്‍
എഡിറ്റര്‍
Monday 23rd October 2017 8:19pm

വിശാഖപട്ടണം: ജനം നോക്കിനില്‍ക്കെ തെരുവില്‍ യുവതിയെ മദ്യപന്‍ പീഡിപ്പിച്ചു. നാളുകളായി ഭക്ഷണം കഴിക്കാത്തതിനാല്‍ മരച്ചുവട്ടില്‍ തളര്‍ന്നു കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയെയാണ് പ്രതി ബലാത്സംഗം ചെയ്തത്. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനു മുന്നിലാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം.

ഗന്‍ജി ശിവ എന്ന യുവാവാണ് പ്രതി. ഇയാള്‍ക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ അതുവഴി കടന്നു പോയവര്‍ ആരും പ്രതികരിച്ചില്ലെന്നു മാത്രമല്ല ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവം കണ്ട ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്.


Also Read: മെര്‍സല്‍ വിവാദം തിയ്യറ്ററും കടന്ന്; വിജയിക്കെതിരെ മത വികാരം വ്രണപ്പെടുത്തിയതിന് കേസ്


റോഡരികില്‍ ഒരു മരത്തിന്റെ മറവിലായിരുന്നു യുവാവായ പ്രതിയുടെ അക്രമം. രണ്ടു ദിവസം മുന്‍പ് യുവതി വീട്ടുകാരോട് വഴക്കിട്ട് വീടു വിട്ട് പുറത്തിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു. രണ്ടു ദിവസമായി ഇവര്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. റോഡരികില്‍ തളര്‍ന്നു കിടക്കുമ്പോഴാണ് യുവാവ് മാനഭംഗപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.

Advertisement