എഡിറ്റര്‍
എഡിറ്റര്‍
എന്തുകൊണ്ട് ബിവറേജിന് ഓണ്‍ലൈനില്‍ മദ്യം ലഭ്യമാക്കിക്കൂടാ? ; ഓണ്‍ ലൈന്‍ മദ്യവില്‍പ്പന കൊണ്ടുള്ള മെച്ചങ്ങള്‍ അക്കമിട്ട് നിരത്തി ജോയ് മാത്യു
എഡിറ്റര്‍
Friday 7th April 2017 10:59am

തിരുവനന്തപുരം: ദേശീയപാതയോരത്ത് നിന്നും അഞ്ഞൂറ് മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി നടനും നിര്‍മാതാവുമായ ജോയ് മാത്യു.

നിയമത്തെ വെല്ലുവിളിക്കുകയും ബുദ്ധിയുപയോഗിച്ച് അതിനെ മറികടക്കുകയും ചെയ്യേണ്ടവരാണ് വിപ്ലവകാരികളെന്നും എന്നാല്‍ വിപ്ലവം പറയുന്നവര്‍ അധികാരത്തിലെത്തിയാല്‍ പിന്നെ അവര്‍ നിയമത്തെ അനുസരിച്ച് വാമൂടികളായി മാറുകയും ബുദ്ധി മരവിച്ചവരായി മാറുകയും ചെയ്യുമെന്നും ജോയ് മാത്യു കുറ്റപ്പെടുത്തുന്നു.

നമ്മള്‍ ഇരട്ടത്താപ്പന്മാരായ മലയാളികള്‍ മദ്യപാനത്തെ എതിര്‍ക്കുകയും പുഛിക്കുകയും ചെയ്യുമെങ്കിലും മദ്യത്തിലൂടെ ലഭിക്കുന്ന കാശ് ശമ്പളമായി പറ്റുകയും മദ്യപന്റെ ആഘോഷങ്ങളും ഉന്മാദങ്ങളും കാമറയില്‍ പകര്‍ത്തി രസിക്കുകയും മറ്റുള്‍ക്കവര്‍ക്ക് ഷെയര്‍
ചെയ്യകയും ചെയ്യുന്നവരാണ്. എന്നാലിപ്പോള്‍ ആ രസം കൂടി ഇല്ലാതായി.

മദ്യം,ലോട്ടറി, നികുതി, പിന്നെ മറുനാടന്‍ മലയാളികള്‍ അയക്കുന്ന പണം ഇതുകൊണ്ടു മാത്രം പുലരുന്ന നാടാണ് നമ്മുടേത് എന്ന് കണ്ടെത്താന്‍ വലിയ അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധയൊന്നും ആവേണ്ടതില്ല. മേല്‍പ്പറഞ്ഞ വരുമാന സ്രോതസ്സില്‍നിന്ന് ഏതെങ്കിലും ഒന്ന് നിലച്ചാല്‍ നമ്മുടെ ഖജനാവ് കാലിയാകും.


Dont Miss ജെ.എന്‍.യുവില്‍ കേരള പൊലീസിന്റെ കോലം കത്തിച്ചു; കാമ്പസില്‍ പിണറായിക്കും പൊലീസിനുമെതിരെ പ്രതിഷേധം


ഇപ്പോള്‍ അതാണ് സംഭവിച്ചത്. മദ്യവില്പനയിലൂടെ 8000 കോടിയിലധികമാണ് കമ്മി. സുപ്രീം കോടതി വിധി അങ്ങിനെ തുടര്‍ന്നോട്ടെ. അതിനെ ധിക്കരിക്കാനൊന്നും പോകണ്ട.അവിടെ അപ്പീലും ദയാഹര്‍ജിയുമായി കാത്ത്കെട്ടിക്കിടന്ന് സമയവും ധനവും വ്യര്‍ഥമാക്കാതെ മാറുന്ന കാലത്തിനനുസരിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുകയാണ് വേണ്ടത്. എന്തുകൊണ്ട് ബീവറേജസിനു ഓണ്‍ ലൈനില്‍ മദ്യം ലഭ്യമാക്കിക്കൂടാ?
ഓണ്‍ ലൈന്‍ മദ്യവില്‍പ്പന കൊണ്ടുള്ള മെച്ചങ്ങള്‍ പലതാണ്
—————————————————————————-
1 .വൃത്തികെട്ട വില്‍പ്പനശാലകള്‍ക്ക് മുന്നിലുള്ള നീണ്ട ക്യൂ ഒഴിവാക്കാം
2 .ജനവാസമുള്ളയിടങ്ങളില്‍ മദ്യശാല തുടങ്ങുന്നതിനെതിരെ സമരം ചെയ്യുന്നവരെ സമര നിര്‍വീര്യരാക്കാം ,അതുമൂലമുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാം.
3 .മദ്യപാനിക്ക് ഇഷ്ടമുള്ള മദ്യം സാവകാശത്തിലും, സമാധാനത്തിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം
4 .പാക്കിംഗ് ഫോര്‍വേഡിംഗ് മേഖലയില്‍ നിരവധി പേര്‍ക്ക് തൊഴില്‍

5 സ്വന്തമായി ഓണ്‍ ലൈനിലൂടെ മദ്യം വാങ്ങാന്‍ അറിയാത്തവര്‍ക്ക് നാടുനീളെയുള്ള അക്ഷയ പോലുള്ള സഹായ കേന്ദ്രങ്ങള്‍ വഴിയോ ഇപ്പോള്‍ വലിയ തിരക്കില്ലാതായിപ്പോയ ഇന്റര്‍നെറ്റ് കഫെകള്‍ വഴിയോ മദ്യം വാങ്ങിക്കാം. ക്രമേണ മദ്യപന്മാരും കമ്പ്യൂട്ടര്‍ സാക്ഷരരാകുകയും ചെയ്യും.

6 .സര്‍ക്കാര്‍ ഖജനാവ് വീണ്ടും നിറയും. മദ്യവിരുദ്ധര്‍ക്ക് പോലും ശമ്പളം കൃത്യമായി ലഭിക്കും .

Advertisement