എഡിറ്റര്‍
എഡിറ്റര്‍
ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം
എഡിറ്റര്‍
Thursday 13th April 2017 9:47pm

കാസര്‍കോട്: കേരളത്തില്‍ നിന്ന് ഐ.എസ്സില്‍ ചേര്‍ന്നവരില്‍ ഒരാള്‍കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍കോട് പടന്ന സ്വദേശിയായ മുഹമ്മദ് മുര്‍ഷിദാണ് കൊല്ലപ്പെട്ടത്. മുര്‍ഷിദിന്റെ പിതാവിനാണ് ഇത് സംബന്ധിച്ച സന്ദേശം ലഭിച്ചത്.

എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി യാ യ എന്‍.ഐ.എ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. നേരത്തേ 22 പേര്‍ അഫ്ഗാനിസ്ഥാനിലെ ഐ.എസ് ക്യാമ്പിലുള്ളതായി എന്‍.ഐ.എ സ്ഥിരീകരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറിലുള്ള ക്യാമ്പിലുള്ളതായായിരുന്നു റിപ്പോര്‍ട്ടുകള്‍. നേരത്തെ നാടുവിട്ടവര്‍ ഉള്‍പ്പടെ മുപ്പതിലധികം മലയാളികള്‍ ക്യാമ്പിലുള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


Don’t Miss: ‘കൊച്ചിയില്‍ പ്രമുഖ നടി നേരിട്ട അനുഭവം തനിക്കും ഉണ്ടായി; ലൈംഗികമായി ഉപദ്രവിച്ചത് സഹപ്രവര്‍ത്തകര്‍ തന്നെ’; വെളിപ്പെടുത്തലുമായി നടി പാര്‍വ്വതി


അടുത്തകാലത്ത് തുടങ്ങിയ ഈ ക്യാമ്പില്‍ മുവായിരത്തോളം ഐ.എസ് തീവ്രവാദികള്‍ ഉണ്ടെന്നാണ് അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്‍.ഐ.എയെ അറിയിച്ചിട്ടുള്ളത്. അടുത്തകാലത്ത് തുടങ്ങിയ ഈ ക്യാമ്പില്‍ മുവായിരത്തോളം ഐ.എസ് തീവ്രവാദികള്‍ ഉണ്ടെന്നാണ് അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്‍.ഐ.എയെ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പ്രധാന ഐ.എസ് റിക്രൂട്ടിംഗ് ഏജന്റും കേരളഘടകം നേതാവുമായി കണക്കാക്കുന്ന ഷജീര്‍ മംഗളദാസ് സെരി അബ്ദുല്‍ ലായും ഇതേ ക്യമ്പില്‍ ഉള്ളതായാണ് വിവരം.

ഇറാഖിലെ മോസുള്‍, റാഖ എന്നീ ആസ്ഥാനങ്ങള്‍ നഷ്ടമായശേഷം അഫ്ഗാനില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ഐ.എസ് അടുത്ത കാലത്താണ് നാംഗര്‍ഹാറില്‍ ക്യാമ്പ് തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട നാളത്തെ അന്വേഷണങ്ങള്‍ക്കു ശേഷമാണ് എന്‍.ഐ.എയ്ക്ക് കാണാതായ മലയാളികളെ പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.


Also Read: നൂറ് കോടി സ്വപ്‌നങ്ങളുമായി ‘സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്’ ട്രെയിലര്‍ പുറത്തിറങ്ങി


ദുബായ് അബുദാബി വഴിയാകും മലയാളികളില്‍ അധികവും ഇവിടെ എത്തിച്ചേര്‍ന്നതെന്നാണ് കരുതപ്പെടുന്നത്. നാംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്താനമായ ജലാലാബാദില്‍ 2013-ല്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisement