സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; എറണാകുളം മെഡിക്കല്‍ കോളെജില്‍ മരിച്ചത് കോഴിക്കോട് സ്വദേശി
COVID-19
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; എറണാകുളം മെഡിക്കല്‍ കോളെജില്‍ മരിച്ചത് കോഴിക്കോട് സ്വദേശി
ന്യൂസ് ഡെസ്‌ക്
Saturday, 25th July 2020, 9:46 pm

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി തളിയില്‍ ബഷീര്‍ (53) ആണ് മരിച്ചത്.

ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു.

കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 1049 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ