എഡിറ്റര്‍
എഡിറ്റര്‍
‘ഞങ്ങളെ കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല’; ജിഷ്ണു കേസിലെ കുറ്റാരോപിതരെ പറ്റിയുള്ള വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം
എഡിറ്റര്‍
Thursday 6th April 2017 10:24pm


തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കുറ്റാരോപിതരെ പിടിക്കാന്‍ കഴിയാതെ വലയുന്ന പൊലീസ് ഒടുവില്‍ ജനങ്ങളുടെ സഹായം തേടുന്നു. കേസിലെ കുറ്റാരോപിതരെ സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കേസന്വേഷണത്തില്‍ വീഴ്ച വരുത്തുകയും ജിഷ്ണുവിന്റെ അമ്മ മഹിജയെ തെരുവില്‍ അപമാനിക്കുകയും ചെയ്ത പൊലീസും ആഭ്യന്തര വകുപ്പും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നീക്കം.


Don’t Miss: ആത്മഹത്യയെ തടയുന്ന സീലിംഗ് ഫാന്‍ കണ്ടുപിടിച്ച് ശാസ്ത്രജ്ഞന്‍


ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം ഡി.ജി.പിയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരമാണ് കേസന്വേഷണം ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചത്. കേസിലെ മുഴുവന്‍ കുറ്റാരോപിതരേയും രണ്ടാഴ്ചയ്ക്കകം പിടികൂടണമെന്നാണ് ഡി.ജി.പി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

നേരത്തേ ഇരിങ്ങാലക്കുട എസ്.പി കിരണ്‍ നാരായണനാണ് അന്വേഷിച്ചിരുന്നത്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് ഒന്നാം കുറ്റാരോപിതനായ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, വിപിന്‍, പി.ആര്‍.ഒ സഞ്ജിത്ത് എന്നിവരാണ് മറ്റ് കുറ്റാരോപിതര്‍. ഒളിവില്‍ പോയിരിക്കുന്ന അധ്യാപകരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും കുറ്റാരോപിതരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ല. കേസിലെ മറ്റ് കുറ്റാരോപിതര്‍ ഒളിവില്‍ പോയപ്പോള്‍ പി. കൃഷ്ണദാസും സഞ്ജിത്തും മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു.

Advertisement