Administrator
Administrator
ഒഞ്ചി(പഞ്ചാ)യത്ത് കണ്ടത്
Administrator
Sunday 7th November 2010 10:10am

ഗാമ /

അങ്ങനെ പ്രാദേശികമായി  ആരൊക്കെ കൂടെ ഉണ്ടെന്നും ഇല്ലെന്നും ഇരു മുന്നണിക്കും ഒരു തീരുമാനമായി. എങ്കിലും ഹലാക്കില്‍ ആയത് ഇടതുപക്ഷമാണ്. ഒഞ്ചിയത്ത് ഇഞ്ചി കടിച്ചപോലെ ആയി സി പി എം.  ഇറക്കാനും വയ്യ തുപ്പാനുംവയ്യ…

കുലംകുത്തികളെന്നൊക്കെ പറഞ്ഞ് ഒരിക്കല്‍ തള്ളിപറഞ്ഞുനോക്കിയതാ. പിന്നെയാ മനസ്സിലായത് സംഗതി പൊല്ലാപ്പാണെന്ന്. പിന്നെ രണ്ടു വാതിലും മലര്‍ക്കെ തുറന്നിട്ട് വിളിച്ചു. എന്നിട്ടും കുലംകുത്തികളുടെ മനസ്സലിഞ്ഞില്ല.

കോഴിക്കോട് ജില്ലാ കമ്മിറ്റി മുന്‍പേ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത് അവിടെ വലിയ കുഴപ്പം ഒന്നും ഇല്ല എന്നാണത്രേ !!! സംഗതി പഞ്ചായത്ത് ആക്കാന്‍ പോലും  സി പി എമിന്  സാധിക്കാത്ത അവസ്ഥയിലാണ്  ഈ തിരഞ്ഞെടുപ്പ് അവസാനിച്ചത് .

സ: പിണറായി പോലും വന്നു ഇളക്കി മറിച്ച മണ്ണ് ആണ് ഒഞ്ചിയം.കുലംകുത്തി പ്രയോഗം  കേരളം മുഴുവന്‍ പ്രചുര പ്രചാരം നേടി. പക്ഷേ യഥാര്‍ത്ഥ ഇടതു പക്ഷം ഞങ്ങള്‍ ആണ് എന്ന് പറഞ്ഞു നടന്ന കുലംകുത്തികല്‍  തനി നിറം ലോകത്തിനു കാണിച്ചു കൊടുത്ത് നിറഞ്ഞു നില്‍ക്കുന്ന കാഴ്ച ഈ ആഴ്ച കാണുന്നു .

തെറ്റിദ്ധരിക്കുന്ന ജനം ഞങ്ങള്‍ക്കൊപ്പം തിരിച്ചു വരും എന്ന് പിണറായി  പറഞ്ഞത് ഒഞ്ചിയം ലക്ഷ്യമാക്കി ആണ് എന്ന് സാരം . അല്ലെങ്കിലും ഈ ഭരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് എപ്പോഴും.  (അമേരിക്കയില്‍  ഒബാമ പാര്‍ട്ടി  പോലും തോല്‍ക്കുമ്പോള്‍  ഈ കേരളം അല്ലെ ???)

ഏറ്റവും വലിയഒറ്റ കക്ഷിയായി വിമത ഇടതു പക്ഷം ഒഞ്ചിയം ഭരിക്കാന്‍ തുടങ്ങുമ്പോള്‍ സി പി എം ഒന്ന് ഇരുന്നു ചിന്തിക്കും എന്നുറപ്പ്…. ഒരു കൊട്ടയിലെ ഒരു പഴം ചീഞ്ഞാല്‍ മുഴുവനും ചീയും എന്നത് പോലെ ഒഞ്ചിയം പോയപ്പോള്‍  ഏരാന്മാലയും, അഴിയുരും , തൂന്നേരിയും പോയതും ഇടതു പക്ഷം കാണുന്നുണ്ടോ ? ആവോ??
ഇനി നമുക്ക് നല്ല നമസ്ക്കാരം പറയാം… ല്ലേ ??

4 ഫ്രെണ്ടെസ്  എന്ന പേരില്‍ ഇംഗ്ലീഷിലും ബിഗ്‌ ബി എന്ന്‍ മലയാളത്തില്‍ അമല്‍ നീരദ്  കോപ്പി അടിച്ച മമ്മുട്ടി സിനിമയുടെ ക്ലൈമാക്സ്‌ പോലെ വില്ലന്റെ ഒപ്പം അവസാനം വരെ ഉണ്ടായിരുന്നവര്‍ കൂറ് മാറിയപോലെ ആയി സി പി എം ഒഞ്ചിയത്ത്. (കേരളം മുഴുവനും ഒഞ്ചിയം പോലെ തന്നെയാ എന്നതും സത്യം )

എ കെ ജി  സെന്‍റെര്‍  ഉള്‍പെടുന്ന  വാര്‍ഡില്‍ യു ഡി എഫ് ജയിച്ചതും,തൊടുപുഴയില്‍ എസ് ഡി പി ഐ  വിജയിച്ചതും , മാണിയുടെ വാര്‍ഡില്‍ ഇടതു പക്ഷം ജയം നേടിയപ്പോളും വെറും ജയങ്ങള്‍ അല്ല എന്ന്‍ കേരളം അറിയുന്നത് നല്ലത് .

ജാതി,മത വോട്ടുകള്‍ നവോഥാന കേരളത്തെ വിഴുങ്ങുന്നകാലതാണ് നാം ജീവിക്കുന്നത് .മാണി വാര്‍ഡില്‍ ഉള്ള ഇടതു പക്ഷം ജയം നാട്ടില്‍  ഒരു തമാശ ഉണ്ടാക്കി അതായത് ഇറാനില്‍ ബി ജെ പി താമര യില്‍ ജയിച്ചപോലെ എന്ന്‍.
…………..
പ്രാദേശിക സമവാക്ക്യങ്ങള്‍ തെറ്റുന്ന ഈ തെരഞ്ഞെടുപ്പില്‍  നഷ്ടം ഇടതുപക്ഷത്തിനു തന്നെ ആണ് . 5  മാസം കഴിഞ്ഞാല്‍ കേരളം ഞങ്ങള്‍ തിരിച്ചു പിടിക്കുമെന്ന് ചെന്നിത്തല
ദില്ലിയില്‍ 2  ദിവസം മുന്പ് തൊണ്ട പൊട്ടി പറഞ്ഞത് ശ്രീമതി സോണിയഗാന്ധിയുടെ മുന്നീല് നിന്നാണ് ?

ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ്  ഇനി നമ്മെ പഠിപ്പിക്കാന്‍ പോകുന്നത് എന്താണോ ? ആവോ?? ദില്ലി ഗെയിംസ് കഴിഞ്ഞ നാം കാണണ്ടേ വലിയ  മാമാങ്കം ഒബാമ വരവ് ആണ് ഓബാമയുടെഇന്ത്യാവരവിനു 900  കോടി  രൂപാ ചിലവാണ്‌  പോലും…?

വരവ്  ബഹിക്ഷ്കരിക്കും എന്ന് സി പി എം പറഞ്ഞു കഴിഞ്ഞു .!
ദീപാവലി ആഘോഷിക്കാന്‍ ഈ പടക്കങ്ങളൊക്കെ ധാരാളം !

Advertisement