Administrator
Administrator
ഗിരീഷ് പിസി കരുണ തേടുന്നു
Administrator
Tuesday 9th November 2010 11:06pm

കോഴിക്കോട്ടെ ഒരുകൂട്ടം നാടകപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന.

പ്രിയ സുഹൃത്തെ,
യുവ നാടകകൃത്തും സംവിധായകനുമായ ഗിരീഷ് പി.സി. പാലം വൃക്ക സംബന്ധമായ രോഗം മുലം ചികിത്സയിലാണെന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ. അടുത്തുതന്നെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്. ലക്ഷങ്ങള്‍ വരുന്ന ഈ ശസ്ത്രക്രിയയുടെ ഭാരിച്ച ചിലവ് സ്വയം വഹിക്കാനുള്ള ശേഷി ഗിരീഷിന്റെ കുടുംബത്തിനില്ല.

നാടകത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച ഗിരീഷിന്റെ ജീവന്‍ രക്ഷിക്കേണ്ട ചുമതല ഓരോരുത്തര്‍ക്കുമുണ്ട്. ഈ കലാകാരനെ ജീവിതത്തിലേക്കും നാടകത്തിലേക്കും തിരിച്ചുകൊണ്ടുവരാന്‍ നിങ്ങള്‍ക്കാവുന്ന സാമ്പത്തിക സഹായം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

അക്കൗണ്ട് നമ്പര്‍ 905628541
ഇന്‍ഡ്യന്‍ ബാങ്ക്, കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ പി.സി. പാലത്ത് ജനനം. പതിനാറ് വര്‍ഷത്തോളമായി നാടകരംഗത്ത് സജീവസാന്നിധ്യം. സ്‌നേഹപൂര്‍വ്വം, എലിപ്പെട്ടി, കുട്ടികളുടെ ആല്‍ബം അമ്പിളിപ്പൂതം തുടങ്ങി കുട്ടികളുടെ നാടകങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയെ അരങ്ങില്‍ സാക്ഷാത്കരിച്ചു. 2000ല്‍ ഈ നാടകം ബി സോണ്‍ നാടക മത്സരത്തിലും സംസ്‌കൃതി ജില്ലാ അമച്വര്‍ നാടക മത്സരത്തിലും ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. ‘സൂര്യ’ മികച്ച സംവിധായകനുള്ള അവാര്‍ഡും ഈ നാടകത്തിന്‍ ലഭിച്ചു.

പകര്‍ന്നാട്ടം എന്ന നാടകത്തിന് 1999 – ഇ. എം. എസ് അനുസ്മരണ നാടക അവാര്‍ഡ്, 2000 ജില്ലാതല നാടകരചന അവാര്‍ഡ് എന്നിവ ലഭിച്ചു. ജില്ല സംസ്ഥാന് കേരളോത്സവങ്ങളിലും പലതവണ ഈ നാടകം സമ്മാനങ്ങള്‍ നേടുകയുണ്ടായി. തിയറ്റര്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചു. ‘മഴതന്നെ മഴ, ഴ…ഴ’ 2001 ലെ ബിസോണ്‍, ഇന്റര്‍സോണ്‍ നാടകമത്സരങ്ങളില്‍ ഒന്നാം സ്ഥാനം. 2001 ലെ സംസ്ഥാന ഐ.ടി.ഐ കലോത്സവത്തില്‍ ഒന്നാം സ്ഥാനം, ജില്ല, സംസ്ഥാന അമച്വര്‍ നാടകമത്സരങ്ങളില്‍ നിരവധി അംഗീകാരങ്ങള്‍. നാടകകാലത്തില്‍ പ്രസിദ്ധീകരിച്ചു.

മണ്ണ് എന്ന നാടകത്തിന് 2001ല്‍ കെ.പി.എ.സിയും തോപ്പില്‍ ഭാസി ഫൗണ്ടേഷനും ചേര്‍ന്നു നടത്തിയ അഖില കേരള നാടക മത്സരത്തില്‍ മികച്ച സംവിധായകനുള്ള രണ്ടാമത്തെ അവാര്‍ഡ്, 2002 ല്‍ നാടക പഠനകേന്ദ്രത്തില്‍ സംസ്ഥാനതല നാടക രചനാ മത്സരത്തില്‍ മികച്ച രചനയ്ക്കുള്ള അവാര്‍ഡ്, 2005 ല്‍ അറ്റ്‌ലസ് കൈരളി സാഹിത്യ പുരസ്‌കാരം.

സമാന്തര കോളേജ് അധ്യാപകന്‍, വ്യവഹാരം, യുഗപര്‍വ്വം, മാസികകളുടെ സബ്എഡിറ്റര്‍, അക്ഷരം ഓണ്‍ലൈന്‍ മാഗസിനില്‍ ചീഫ് എഡിറ്റര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു.

1999ല്‍ സൗമിനി എന്ന കവിതാ സമാഹാരം.. 2006 ല്‍ അത്യാഹിത വിഭാഗം നാടകസമാഹാരം എന്നിവ പ്രസിദ്ധീകരിച്ചു.
തിരക്കഥ- കൃഷ്ണപക്ഷം (മെഗാസീരിയല്‍ സൂര്യ ടിവി)
മഴതന്നെ മഴ, ഴ…ഴ (ജീവന്‍ ടിവി)

ദേവരാഗം ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്നു.
അച്ഛന്‍ മാധവന്‍ നായര്‍
അമ്മ സൗമിനി
ഭാര്യ ജെയ്‌ന
മകന്‍ സൂര്യദയ
മകള്‍ ധര

വിലാസം മണ്ണാരക്കല്‍, പിസി പാലം തപാല്‍, നരിക്കുനി-വഴി, കോഴിക്കോട്.

ഫോണ്‍ : +91 9846406261

Advertisement