എഡിറ്റര്‍
എഡിറ്റര്‍
യേ ജവാനി ഹേ ദിവാനിക്കെതിരെ കാശ്മീര്‍ മുഖ്യമന്ത്രി
എഡിറ്റര്‍
Monday 3rd June 2013 12:00am

Yeh-Jawaani-Hai-Deewani

മുംബൈ: കരണ്‍ ജോഹര്‍-അയന്‍ മുഖര്‍ജി ടീമിന്റെ പുതിയ ചിത്രം യേ ജവാനി ഹേ ദിവാനി എന്ന ചിത്രത്തിനെതിരെ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കാശ്മീരിലെ ഗുല്‍മര്‍ഗിനെ ഹിമാചല്‍ പ്രദേശിലെ മനാലിയായി ചിത്രീകരിച്ചതാണ് ഒമര്‍ അബ്ദുള്ളയെ ചൊടിപ്പിച്ചത്.

ട്വിറ്ററില്‍ കൂടിയാണ് ഒമര്‍ തന്റെ പ്രതിഷേധം അറിയിച്ചത്. സിനിമയുടെ ചിത്രീകരണത്തിനായി മുഴുവന്‍ സഹായവും ചെയ്തിട്ടും യാതൊരു ക്രെഡിറ്റും നിര്‍മാതാവ് നല്‍കിയില്ലെന്നും ഒമര്‍ അബ്ദുല്ല പറയുന്നു.

Ads By Google

ചിത്രം കണ്ട ആര്‍ക്കെങ്കിലും ആദ്യാവസാനം എന്തെങ്കിലും ക്രെഡിറ്റ് നല്‍കിയതായി കാണാന്‍ സാധിക്കുന്നുണ്ടോ എന്നും ഒമര്‍ അബ്ദുല്ല ചോദിക്കുന്നു. എന്തായാലും ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശമൊന്നും ചിത്രത്തെ മോശമായി ബാധിക്കുന്നില്ലെന്നാണ് ബോക്‌സ് ഓഫീസ് വാര്‍ത്തകള്‍.

റണ്‍ബീര്‍ കപൂര്‍-ദീപിക പദുകോണ്‍ താരജോഡികളുടെ കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായെന്നാണ് അറിയുന്നത്. കരണ്‍ ജോഹര്‍ നിര്‍മിച്ച് അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisement