കശ്മീരിലും കുതിരക്കച്ചവടത്തിന് ബി.ജെ.പി ശ്രമം; പാര്‍ട്ടി നേതാവിന്റെ ബന്ധു തടവിലെന്ന് ഒമര്‍ അബ്ദുള്ള
national news
കശ്മീരിലും കുതിരക്കച്ചവടത്തിന് ബി.ജെ.പി ശ്രമം; പാര്‍ട്ടി നേതാവിന്റെ ബന്ധു തടവിലെന്ന് ഒമര്‍ അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2020, 4:23 pm

ശ്രീനഗര്‍: കശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ സ്വാധീനം ചെലുത്തി വലയിലാക്കാന്‍ ബി.ജെ.പിയും അപ്‌നി പാര്‍ട്ടിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടി മാറുമെന്ന് ഞങ്ങളുടെ നേതാവ് പറഞ്ഞാല്‍ മാത്രമെ അവരെ മോചിപ്പിക്കൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്’, ഒമര്‍ പറഞ്ഞു.

ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരും ബി.ജെ.പിയ്ക്കായി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യ മൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഒമര്‍ പറഞ്ഞു.

കശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യമാണ് വിജയിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് 67 സീറ്റും പി.ഡി.പി 27 സീറ്റും നേടി. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സി.പി.ഐ.എം 5 സീറ്റിലും ജയിച്ചു.

110 സീറ്റിലാണ് ഗുപ്കാര്‍ സഖ്യം വിജയിച്ചത്. ബി.ജെ.പി 75 സീറ്റില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Omar Abdullah accuses BJP of horse-trading, pressurising DDC candidates to switch sides