ബ്യൂറോക്രസിയുടെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടം; ഐ.എ.എസില്‍ നിന്നും രാജി വെച്ച ഷാഹ് ഫൈസലിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് ഒമര്‍ അബ്ദുള്ള
national news
ബ്യൂറോക്രസിയുടെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടം; ഐ.എ.എസില്‍ നിന്നും രാജി വെച്ച ഷാഹ് ഫൈസലിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് ഒമര്‍ അബ്ദുള്ള
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 6:03 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാശ്മീര്‍ താഴ്‌വരയോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വീസില്‍ നിന്നും രാജി വെച്ച ഷാഹ് ഫൈസലിനെ അഭിനന്ദിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള.

“ബ്യൂറോക്രസിയുടെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമാണ്, രാഷ്ട്രീയത്തിലേക്ക് സ്വാഗതം” എന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. ഷായക്ക് നാഷണല്‍ കോണ്‍ഫറന്‍സിലേക്കുള്ള ക്ഷണമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ നോക്കിക്കാണുന്നത്.

എന്നാല്‍ താന്‍ ഷായെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതാണെന്നും, പാര്‍ട്ടിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഷായുടേതാണെന്നും അദ്ദേഹം പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

2010 സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ഷാ ഫൈസല്‍ കാശ്മീരില്‍ നടക്കുന്ന അരും കൊലകളിലും കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് രാജി വെച്ചത് എന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാശ്മീരിലെ കുപ്വാര ജില്ലയില്‍ നിന്നുമാണ് ഷാ ഫൈസല്‍. കാശ്മീരില്‍ നിന്നും ഉന്നതറാങ്ക് കരസ്ഥമാക്കുന്ന ആദ്യത്തെയാള്‍ കൂടിയാണ് ഷാ ഫൈസല്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.