എഡിറ്റര്‍
എഡിറ്റര്‍
ഒമാനില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു
എഡിറ്റര്‍
Thursday 18th September 2014 4:23pm

oman

മസ്‌കത്ത്: ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌റി. ഇതിന്റെ ഭാഗമായി ജല, വൈദ്യുതി വിതരണ സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കി.

സ്വകാര്യ മേഖലയില്‍ വിദേശികളുടെ തള്ളിക്കയറ്റം ഒമാന്‍ സ്വദേശികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ ഡയറക്ടര്‍ ജനറല്‍ തസ്തികകള്‍ സ്വദേശിവത്കരിക്കണമെന്നും മാനവ വിഭവശേഷി വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്ഥാപനങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ തസ്തികകള്‍ ഘട്ടം ഘട്ടമായി സ്വദേശി വത്കരിക്കാനാണ് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുന്നതോടെ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഒമാനില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍.

Advertisement