Administrator
Administrator
ഒമാനില്‍ വാഹനാപകടത്തില്‍ മലയാളികളുള്‍പ്പെടെ ഏഴ് മരണം
Administrator
Sunday 4th March 2012 10:45pm

vehicle-burned-accidentമസ്‌കറ്റ്: ഒമാനിലെ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഒമാനിലെ ബഹലയില്‍ പിക്കപ്പ് വാനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മലയാളികള്‍ തിരുവനന്തപുരം സ്വദേശികളാണ്. മറ്റു രണ്ടുപേര്‍ തമിഴ്‌നാട്, ഒമാന്‍ സ്വദേശികളാണ്.

തിരുവനന്തപുരം സ്വദേശികളായ ജോണ്‍സന്റെ മകന്‍ അനില്‍ ഗോമസ് (43), ഉണ്ണികൃഷ്ണപിള്ളയുടെ മകന്‍ സജികുമാര്‍ (29), ബാലകൃഷ്ണപിള്ളയുടെ മകന്‍ പ്രസാദ് (34), വിളപ്പില്‍ സ്വദേശി വിഷ്ണു ഭാര്‍ഗവന്‍ (41), കുറ്റിമൂട് സദാനന്ദന്റെ മകന്‍ അനില്‍ കുമാര്‍ (35), എന്നിവരാണ് മരിച്ചത്.

പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ വച്ചാണ് മൃദദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഇതില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ നിസ്‌വ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലും ഒരാളുടെ മൃതദേഹം ബഹല ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

Malayalam News

Kerala News in English

Advertisement