എഡിറ്റര്‍
എഡിറ്റര്‍
കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുത്തില്ല; രക്ഷിതാക്കള്‍ക്ക് 130 വര്‍ഷം തടവ്
എഡിറ്റര്‍
Thursday 16th November 2017 3:28am

 

ഒക്കലോഹ്മ: പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഭക്ഷണം കൊടുക്കാതിരുന്ന രക്ഷിതാക്കള്‍ക്ക് 130 വര്‍ഷം തടവ് ശിക്ഷ. അമേരിക്കയിലെ ഒക്കലോഹ്മയിലാണ് സംഭവം.

വൃത്തിഹീനമായ ചുറ്റുപാടില്‍ കുട്ടികളെ പാര്‍പ്പിച്ച ഐസ് ലിന്‍ മില്ലര്‍, കെവിന്‍ ഫൗളര്‍ എന്നീ രക്ഷിതാക്കള്‍ക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. ഒന്‍പത് മാസം മാത്രം പ്രായമായ ഇരട്ട പെണ്‍കുട്ടികളെ ഇവര്‍ അശ്രദ്ധമായാണ് നോക്കിയിരുന്നതെന്ന് കോടതി കണ്ടെത്തി.


Also Read: ‘ഞാനാണിവിടെ അധികാരി’; ഈജിപ്ത്- സുഡാന്‍ ബോര്‍ഡറില്‍ അവകാശികളില്ലാതെ കിടന്ന സ്ഥലത്തെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യക്കാരന്‍


കുട്ടികളെ അറിഞ്ഞുകൊണ്ട് അപായപ്പെടുത്തുന്നതിന് അഞ്ച് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കോടതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. രണ്ട് കുട്ടികള്‍ക്കും അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയാന്‍ ഇടയായത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ വെറും എട്ട് പൗണ്ട് മാത്രമായിരുന്നു കുഞ്ഞുങ്ങളുടെ ഭാരം. തുടര്‍ന്ന് ഇവരുടെ വീട്ടിലെ അവസ്ഥ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ നടത്തിയ അന്വേഷണത്തിലാണ് വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇരുവരും താമസിക്കുന്നതെന്ന് മനസിലായത്.


Also Read: നിയമസഭാ സമ്മേളനം ‘കട്ട്’ ചെയ്ത് എം.എല്‍.എ പോയത് ഡാന്‍സ് കളിക്കാന്‍, വീഡിയോ


മില്ലറുടെയും, ഫൗളറുടെയും അമ്മമാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജോലി സംബന്ധമായ തിരക്കുകളിലേര്‍പ്പെടുന്നത് കൊണ്ടാണ് കുട്ടികളെ ശരിയായ രീതിയില്‍ പരിചരിക്കാന്‍ സാധിക്കാത്തതെന്നാണ് രക്ഷിതാക്കളുടെ വാദം.

Advertisement