എഡിറ്റര്‍
എഡിറ്റര്‍
പെട്രോളിന് മൂന്ന് രൂപ വര്‍ധിപ്പിച്ചേക്കും
എഡിറ്റര്‍
Saturday 31st March 2012 10:46am


ന്യുദല്‍ഹി: പൊതുമേഖല എണ്ണ കമ്പനികള്‍ പെട്രോളിന് വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിക്കുക. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

വില്‍പ്പന നികുതി വര്‍ധിച്ചതോടെ ലിറ്ററിന് ലിറ്ററിന് 6.43 രൂപ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നതെന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പറയുന്നു. ലിറ്ററിന് 7.72 രൂപ വര്‍ധിപ്പിക്കുന്നത് പ്രയാസം സൃഷ്ടിക്കുമെന്ന് അറിയാമെന്നും എന്നാല്‍ മൂന്നോ നാലോ രൂപ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 109 ഡോളറില്‍ നിന്ന് 134 ആയി വര്‍ധിച്ചതായും കമ്പനികള്‍ പറയുന്നു.

വിലവര്‍ധന സംബന്ധിച്ച തീരുമാനമെടുക്കാന്‍ എണ്ണ കമ്പനികളുടെ നിര്‍ണായകയോഗം ഇന്ന് ദല്‍ഹിയില്‍ ചേരും.

കഴിഞ്ഞ ഡിംസബറില്‍ പെട്രോളിന് വിലകുറച്ചപ്പോള്‍ രാജ്യാന്തര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില 180 ഡോളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാരലിന് 134 ഡോളറാണ് അസംസകൃത എണ്ണയുടെ വില.

2010 ജൂണ്‍ മുതല്‍ പെട്രോള്‍ വില നിശ്ചയിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയിരുന്നു.

Advertisement