എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ നീക്കം
എഡിറ്റര്‍
Wednesday 3rd October 2012 9:45am

ന്യൂദല്‍ഹി: ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ഡീസല്‍ സബ്‌സിഡി ഘട്ടം ഘട്ടമായി കുറക്കുന്നതിന്റെ ഭാഗമായാണ് ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.

Ads By Google

അതേസമയം, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവിലൂടെ എണ്ണക്കമ്പനികള്‍ക്ക് ലിറ്ററിന് രണ്ട് രൂപ വെച്ച് ലാഭം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ വില വര്‍ധിപ്പിക്കാന്‍ കാണിച്ച ധൃതി കുറക്കുന്നതില്‍ കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ എണ്ണക്കമ്പനികള്‍ പെട്രോളിന് ആറ് രൂപ കുറച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ ഇത്തരത്തിലുള്ള യാതൊരു നടപടികളും ഇതുവരെ എടുത്തിട്ടില്ല.

ആഗോള വിപണിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 16 മുതല്‍ 30 വരെ ക്രൂഡ് ഓയിലിന് 3.74 ഡോളര്‍ മുതല്‍ 109.09 ഡോളര്‍ വരെ വിലയിടിഞ്ഞിരുന്നു. രണ്ടാഴ്ച്ച മുമ്പ് 113.64 ഡോളറായിരുന്ന സ്ഥാനത്താണിത്. ഈ സമയത്ത് ഡോളറിനെതിരെ രൂപയുടെ മൂല്യം 1.82 മുതല്‍ 53.65 വരെ ഉയര്‍ന്നിരുന്നു.

അതേസമയം, പെട്രോളിന് രണ്ട് രൂപ കുറച്ചേക്കുമെന്നും അറിയുന്നുണ്ട്.

Advertisement