എഡിറ്റര്‍
എഡിറ്റര്‍
അബ്ദുള്‍ അസിസ് കോഴിക്കോടിന് യാത്രയയപ്പ് നല്കി
എഡിറ്റര്‍
Tuesday 8th August 2017 3:39pm

റിയാദ് :ദീര്‍ഘകാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക് മടങ്ങുന്ന ഒ. ഐ. സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും റിയാദിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുള്‍ അസിസ് കോഴിക്കോടിന് ഒ. ഐ. സി. സി കൊല്ലം ജില്ല കമ്മിറ്റി യാത്രയയപ്പ് നല്കി.

ആക്ടിങ് പ്രസിഡന്റ് ഷഫീക് പോഴുവഴിയുടെ അധ്യക്ഷതയില്‍ സലിം കളക്കര യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ അസിസ് കോഴിക്കോടിനുള്ള ജില്ല കമ്മിറ്റിയുടെ ഉപഹാരം നവാസ്ഖാന്‍ പത്തനാപുരം നല്കി. ഷംനാദ് കരുനാഗപ്പള്ളി, ഷിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, മുഹമ്മദ് അലി ജലാല്‍ മൈനാഗപ്പള്ളി, ജോര്‍ജ് കുട്ടി മാക്കുളം, ഷഫീക് പുരകുന്നില്‍, കമ്രുദിന് തഴവ,ഭരതന്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍ റശീദ് സ്വാഗതവും ഹസ്സന്‍കുഞ് ക്ലാപ്പന നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്;ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ

Advertisement