'ലാലേട്ടന്‍ പാടുന്നത് പോലെ പാട്ടുപാടിയാലെ ഐ.ലവ്.യു വരുള്ളു'; ആസിഫ് അലി ചിത്രം മന്ദാരം ട്രെയ്‌ലര്‍ പുറത്തുവിട്ടു
Movie Trailer
'ലാലേട്ടന്‍ പാടുന്നത് പോലെ പാട്ടുപാടിയാലെ ഐ.ലവ്.യു വരുള്ളു'; ആസിഫ് അലി ചിത്രം മന്ദാരം ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th September 2018, 7:39 pm

കൊച്ചി: ബി.ടെകിന് ശേഷം ആസിഫ് അലി നായകനായി എത്തുന്ന മന്ദാരത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പിലാണ് ആസിഫ് അലി എത്തുന്നത്.

എം.സജാസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ വര്‍ഷ, അനാര്‍ക്കലി മരക്കാര്‍, ഗ്രിഗറി ജേക്കബ്, ഭഗത് മാനുവല്‍, അര്‍ജുന്‍ അശോക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായിരുന്നു.