മോദിക്കും യോഗിക്കുമെതിരെ വിദ്വേഷ സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്
national news
മോദിക്കും യോഗിക്കുമെതിരെ വിദ്വേഷ സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്
ന്യൂസ് ഡെസ്‌ക്
Friday, 4th September 2020, 2:21 pm

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനുമെതിരെ വിദ്വേഷ സന്ദേശം പ്രചരിപ്പിച്ചെന്നാരോപിച്ച് ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ 42കാരനെ പൊലീസ് അറസ്റ്റു ചെയ്തു.

കുസുമ്പി ഗ്രാമത്തില്‍ താമസിക്കുന്ന ഇയാളെ വ്യാഴാഴ്ചയാണ് കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

ഐ.പി.സി സെക്ഷന്‍ 124 എ (രാജ്യദ്രോഹം) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ പിടികൂടാന്‍ ഉത്തര്‍പ്രദേശ് പൊലീസ് കട്ടക്കിലെ ലോക്കല്‍ പൊലീസിന്റെ സഹായം തേടിയിരുന്നെന്നും പ്രതികളെ പിടികൂടാന്‍ തങ്ങള്‍ക്ക് ആവശ്യമായ സഹകരണം നല്‍കിയെന്നും കട്ടക്ക് പൊലീസ് സൂപ്രണ്ട് ജുഗല്‍ കിഷോര്‍ ബനോത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

content highlights: Odisha Man Arrested For Hate Messages Against PM Modi, UP Chief Minister On Social Media