മുംബൈ: വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍(ഒക്യുപ്പൈ വാള്‍സ്്ട്രീറ്റ്) സമരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മുംബൈയില്‍ ഒക്യുപ്പൈ ദലാല്‍ സ്ട്രീറ്റ് സമരം. പ്രകടനം നടത്തിയ 40 ഓളം പേരെ പോലീസ് അറസ്റ്റു ചെയ്തു. മുംബൈ സ്‌റ്റേക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്ലക്കാര്‍ഡുകളേന്തി തടിച്ചുകൂടിയ 100 കണക്കിന് പേര്‍ മുദ്രാവാക്യമുയര്‍ത്തി പ്രധിഷേധിച്ചു. സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ്, യൂണിയന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
ബാങ്ക് സ്വകാര്യവത്കരണം, അഴിമതി, പണപ്പെരുപ്പം, അസമത്വം എന്നിവക്കെതിരെയും പ്രതിഷേധമുയര്‍ന്നു. സ്റ്റേക്ക് മാര്‍ക്കറ്റിന്റെ വളര്‍ച്ചയിലൂടെ രാജ്യത്ത് സാമ്പത്തിക പുരോഗതിയുണ്ടാക്കാമെന്ന് വ്യാമോഹിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള മുന്നറിയിപ്പാണിത്- പ്രതിഷേധത്തില്‍ പങ്കെടുത്ത മഹാത്മാ ഗാന്ധിജിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി വ്യക്തമാക്കി.
മുതലാളിത്തത്തിനും കോര്‍പറേറ്റുകള്‍ക്കുമെതിരെ അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ തുടക്കം കുറിച്ച പ്രക്ഷോഭം മറ്റ് രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും പടരുകയാണ്. ഇന്ത്യയില്‍ ആദ്യമായാണ് വാള്‍സ്ട്രീറ്റ് മോഡല്‍ പ്ര്‌ക്ഷോഭം നടക്കുന്നത്. വാള്‍സ്ട്രീറ്റ് മോഡല്‍ പ്രക്ഷോഭം നടക്കുന്ന 83ാമത്തെ രാജ്യമായിരിക്കയാണ് ഇതോടെ ഇന്ത്യ. മുംബൈ നഗരം 1501ാമത്തെ നഗരവുമായിരിക്കയാണ്.
Malayalam News

