Administrator
Administrator
മഹാത്മയുടെ മണ്ണില്‍ ഒബാമ
Administrator
Saturday 6th November 2010 8:56pm

മുംബൈ: അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ മുംബൈ ഭീകരാക്രമണം നടന്ന താജ് ഹോട്ടലിലെത്തി. ഹോട്ടലിലെ രജിസ്റ്ററില്‍ അദ്ദേഹം ഒപ്പുവെച്ചു. ഇവിടെയാണ് ഒബാമ താമസിക്കുന്നത്.

യുദ്ധ സന്നാഹത്തോടെയുള്ള കനത്ത സുരക്ഷയില്‍ ഉച്ചയോടെയാണ് ഒബാമ മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലിറങ്ങിയത്. . ഇന്ത്യ ഉള്‍പ്പെടെ നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഒബാമ ഇന്നലെ രാത്രി വാഷിങ്ടണില്‍ നിന്നു തിരിച്ചത്.  ഒബാമയുടെ കന്നി ഇന്ത്യാസന്ദര്‍ശനമാണിത്.

മൂന്നു ദിവസം നീളുന്ന സന്ദര്‍ശനവേളയില്‍ വാണിജ്യ, പ്രതിരോധ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. തന്ത്രപ്രധാന മേഖലകളിലും സാമ്പത്തിക രംഗത്തും അടുപ്പം വര്‍ധിപ്പിക്കുന്നതിലൂടെ യു.എസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വന്‍ സാധ്യതകളാകും തുറക്കപ്പെടുക. ഭാര്യ മിഷേലും ഉന്നതോദ്യോഗസ്ഥരുമുള്‍പ്പെടുന്ന ഒബാമയുടെ സംഘത്തിനൊപ്പം വ്യവസായലോകത്തെ 200 പ്രമുഖരും ഇന്ത്യയിലെത്തും. പെപ്‌സികോ മേധാവി ഇന്ദ്രനൂയിയും വ്യവസായപ്രമുഖരിലുള്‍പ്പെടുന്നു.

ഭാര്യ മിഷേലും ഒബാമയുടെ ഒപ്പമുണ്ട്. മഹാരാഷ്ട മുഖ്യമന്ത്രി അശോക് ചവാന്‍ ഇന്തയുടെ അമേരിക്കന്‍ അംബാസിഡര്‍, കേന്ദ്ര പ്രോട്ടോക്കോള്‍ മന്ത്രി സല്‍മാന്‍ ഖുര്‍ഷിത് എന്നിവര്‍ ബാമയെ സ്വീകരിച്ചു. മൂന്ന് വിമാനങ്ങളുടെയും അഞ്ച് ഹെലികോപ്റ്ററുമാണ് ഒബാമയെ അനുഗമിച്ചത്. ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് മുംബൈ വ്യോമാതിര്‍ത്ഥി പതിനഞ്ചുമിനിറ്റുനേരത്തേക്ക് അടച്ചു.

മുംബൈ വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തിനുശേഷം ഒബാമ യു.എസ്. നാവികസേനയുടെ മറീന്‍ വണ്‍ ഹെലികോപ്റ്ററില്‍ ദക്ഷിണമുംബൈയിലെ കൊളാബയിലുള്ള നാവികസേന ആസ്ഥാനമായ ഐ.എന്‍.എസ്. ശിക്രയിലേക്ക് തിരിക്കും. അവിടെ നിന്ന് താജ് ഹോട്ടലിലേക്ക് തിരിക്കും. അവിടെ നടക്കുന്ന ചടങ്ങില്‍ മുംബൈ ഭീകരാക്രമണത്തില്‍ അനുശോചിച്ചുകൊണ്ടുള്ള സന്ദേശം വായിക്കും. തുടര്‍ന്ന് ഗാന്ധി മ്യൂസിയമായ മണിഭവന്‍ സന്ദര്‍ശിച്ച് പ്രണാമം അര്‍പ്പിക്കും. വൈകിട്ട് ഹോട്ടല്‍ െ്രെടഡന്റില്‍ വ്യവസായികളുമായുള്ള കൂടിക്കാഴ്ച നടക്കും. ഞായറാഴ്ച ടൗണ്‍ഹാള്‍ യോഗത്തെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജ് സന്ദര്‍ശിക്കുകയും ഒരു സംഘം െ്രെപമറി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കും.

മുംബൈയില്‍ നിന്ന് ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം ദല്‍ഹിക്ക് പുറപ്പെടും. ഹുമയൂണ്‍ ശവകുടീരസന്ദര്‍ശനമാണ് അന്നത്തെ പ്രധാനപരിപാടി. രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഭാര്യ ഗുര്‍ശരണ്‍ കൗറിനുമൊപ്പം ഒബാമയും മിഷേലും അത്താഴവിരുന്ന് കഴിക്കും. ദഡല്‍ഹിയിലെ മൗര്യഷെറാട്ടണ്‍ ഹോട്ടല്‍ പൂര്‍ണമായും അമേരിക്കന്‍ പ്രസിഡന്റിനും സംഘത്തിനും വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.

തിങ്കളാഴ്ച രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിനുശേഷം ഒബാമ രാഷ്ട്രപിതാവിന്റെ സ്മൃതിമണ്ഡപമായ രാജ്ഘട്ട് സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിക്കും. അതിനുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി ഔദ്യോഗിക ചര്‍ച്ച. ധനമന്ത്രി പ്രണബ് മുഖര്‍ജി, പ്രതിരോധ മന്ത്രി എ.കെ. ആന്റണി, കൃഷിമന്ത്രി ശരദ്പവാര്‍, ആഭ്യന്തരമന്ത്രി പി. ചിദംബരം, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ തുടങ്ങിയ പ്രമുഖരും ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും.

യു.എസ്-ഇന്ത്യ വാണിജ്യ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വാണിജ്യ ഉച്ചകോടിയില്‍ 240 യു.എസ് കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കയുടെ വിദേശത്തെ ഏറ്റവും വലിയ വാണിജ്യദൗത്യം എന്നാണു കൗണ്‍സില്‍ പ്രസിഡന്റ് റോണ്‍ സോമേഴ്‌സ്, ഒബാമ സംബന്ധിക്കുന്ന ഉച്ചകോടിയെ വിശേഷിപ്പിച്ചത്.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ സന്ദര്‍ശനത്തിനെതിരേ രാജ്യമെങ്ങും സി.പി.എം. പ്രതിഷേധം സംഘടിപ്പിക്കുമെങ്കിലും എട്ടാം തീയതി പാര്‍ലമെന്റില്‍ ഒബാമയുടെ പ്രസംഗം പാര്‍ട്ടി എം.പി.മാര്‍ കേള്‍ക്കും. 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇടതുപക്ഷ എം.പി.മാര്‍ പാര്‍ലമെന്റില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസംഗം കേള്‍ക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മികാര്‍ട്ടര്‍ 1978 ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗമാണ് സി.പി.എം. അംഗങ്ങള്‍ ഒടുവില്‍ കേട്ടത്. അന്ന് മൊറാര്‍ജി ദേശായി സര്‍ക്കാരിന് ഇടതുപക്ഷം പുറമേ നിന്നു പിന്തുണ കൊടുത്തിരുന്നു.

പിന്നീട് 2000 ല്‍ ബില്‍ക്ലിന്റന്‍ സഭയില്‍ പ്രസംഗിച്ചപ്പോള്‍ കേള്‍ക്കാന്‍ സി.പി.എം. തയാറായില്ല. 2006ല്‍ ജോര്‍ജ്ബുഷ് എത്തിയപ്പോള്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചതേയില്ല. ഇന്ത്യയിലെത്തുന്ന ആറാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. പാര്‍ലമെന്റില്‍ ഒബാമയുടെ പ്രസംഗം തങ്ങള്‍ കേള്‍ക്കുമ്പോള്‍ രാജ്യത്ത് അലയടിക്കുന്ന പ്രതിഷേധം ഒബാമയും കേള്‍ക്കണമെന്ന് കാരാട്ട് ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രതിഷേധം എങ്ങനെ അറിയിക്കാമെന്ന് ലേഖനത്തില്‍ സൂചനയില്ല. പാര്‍ലമെന്റ് മാര്‍ച്ച്,കരിങ്കൊടി പ്രയോഗം മുതലായ പരമ്പരാഗത പ്രതിഷേധ പരിപാടികളൊന്നും പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുമില്ല.

ഒബാമാ സന്ദര്‍ശനം തല്‍സമയംAdvertisement