യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു; നാല് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും
Karnataka Election
യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു; നാല് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും
ന്യൂസ് ഡെസ്‌ക്
Thursday, 17th May 2018, 9:03 am

 

ന്യൂദല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ രാജ്ഭവനിന്‍ സത്യപ്രതിജ്ഞയാരംഭിച്ചു. യെദ്യൂരപ്പയെ കൂടാതെ നാല് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും.

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് വാദം കോടതി തള്ളിയതിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. രാജ്ഭവന് മുന്നില്‍ ആഹ്ലാദ പ്രകടനങ്ങള്‍ അരങ്ങേറുന്നുമുണ്ട്.


Also Read: യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; പ്രതിഷേധവുമായി കോണ്‍ഗ്രസ് ധര്‍ണ


അതേസമയം, സത്യപ്രതിജ്ഞക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബെംഗളൂരുവിലെ കര്‍ണാടക വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമക്കുമുമ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ധര്‍ണ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍, 104 എം.എല്‍.എമാരുടെയും ഒരു സ്വതന്ത്ര എം.എല്‍.എയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കു വേണ്ടത്.


Watch DoolNews: