എഡിറ്റര്‍
എഡിറ്റര്‍
പഴംപച്ചക്കറി സത്തുകള്‍ വേര്‍തിരിച്ചെടുക്കല്‍; കേരളത്തിലെ സാധ്യതകള്‍
എഡിറ്റര്‍
Monday 8th February 2016 7:13pm

കേരളത്തിന് ന്യൂട്രാസ്യൂട്ടിക്കല്‍ മേഖലയില്‍ ഒരു സുപ്രധാന പങ്കു വഹിക്കാനാകും. ഔഷധച്ചെടികളും മറ്റു സസ്യങ്ങളും നാട്ടറിവുകളും പരമ്പരാഗത ചികിത്സാ രീതികളും കൊണ്ട് സമ്പന്നമായ കേരളത്തിന് ആഭ്യന്തര വിദേശവിപണികളില്‍ വിറ്റഴിക്കാവുന്ന നിരവധി ഉല്പന്നങ്ങള്‍ ലാഭകരമായി വികസിപ്പിച്ചെടുക്കാം.

nutraceuticals

ഡോ. എസ്. ശിവശങ്കര്‍

കഴിഞ്ഞ ഒരു ദശകത്തില്‍ ലോകത്തെമ്പാടും ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായം വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പഴംപച്ചക്കറികളിലെ പോഷകങ്ങളും വര്‍ണകങ്ങളും ആരോഗ്യസംരക്ഷണത്തിലും ആരോഗ്യസുരക്ഷയിലും വഹിക്കുന്ന പങ്കിന് ഉപോല്‍ബലകമായി പുറത്തുവന്ന ശാസ്ത്രീയമായ തെളിവുകളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഉപഭോക്താക്കള്‍ക്കിടയിലും ആരോഗ്യമേഖലയില്‍ ഉള്ളവര്‍ക്കിടയിലും ഇവയ്ക്കുള്ള വര്‍ദ്ധിച്ചുവരുന്ന അംഗീകാരവുമൊക്കെയാകാം ഇതിന് കാരണം.

ഇതിന്റെ ഫലമായി പാശ്ചാത്യ രാജ്യങ്ങളില്‍ ന്യൂട്രാസ്യൂട്ടിക്കലുകള്‍ക്ക് പ്രചാരമേറിവരുകയാണ്. കൊളാജന്‍, വിറ്റാമിന്‍, എന്‍സൈമുകള്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്.

ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യവും യുവത്വവും പ്രദാനം ചെയ്യുമെന്ന പ്രചാരണവും ഇതിന് പിന്‍ബലമേകുന്നു. വിറ്റാമിനുകള്‍ ഉള്‍പ്പെടാതെ തന്നെ ഇന്ത്യന്‍ ന്യൂട്രാസ്യൂട്ടിക്കല്‍ വിപണി അടുത്ത 3 വര്‍ഷം കൊണ്ട് 270 ദശലക്ഷം ഡോളര്‍ കടക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ രോഗം വരാതെ നോക്കുന്ന ചികിത്സാരീതികള്‍ക്കാണ് ഭാവിയില്‍ കൂടുതല്‍ താത്പര്യമെന്ന് മനസ്സിലാക്കി ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഈ രംഗത്തേക്ക് കാല്‍ വയ്പ് നടത്തിക്കഴിഞ്ഞു.

nutraceuticalsഈ ഒരു സാഹചര്യത്തില്‍, കേരളത്തിന് ന്യൂട്രാസ്യൂട്ടിക്കല്‍  മേഖലയില്‍ ഒരു സുപ്രധാന പങ്കു വഹിക്കാനാകും. ഔഷധച്ചെടികളും മറ്റു സസ്യങ്ങളും നാട്ടറിവുകളും പരമ്പരാഗത ചികിത്സാ രീതികളും കൊണ്ട് സമ്പന്നമായ കേരളത്തിന് ആഭ്യന്തര വിദേശവിപണികളില്‍ വിറ്റഴിക്കാവുന്ന നിരവധി ഉല്പന്നങ്ങള്‍ ലാഭകരമായി വികസിപ്പിച്ചെടുക്കാം.ന്യൂട്രാസ്യൂട്ടിക്കല്‍  വ്യവസായത്തിലേക്ക് കാല്‍വയ്ക്കുന്നതിന് മുമ്പ് ഉല്പന്നശേഖരണം മുതല്‍ പാക്കിംഗ് വരെ കര്‍ശനമായ ഗുണനിലവാര വ്യവസ്ഥകളാണ് ഇവര്‍ നിഷ്‌കര്‍ഷിക്കുന്നതെന്ന് സംരംഭകര്‍ അറിഞ്ഞിരിക്കണം. കേരളത്തില്‍ വികസിപ്പിച്ചെടുക്കാവുന്ന ചില ന്യൂട്രാസ്യൂട്ടിക്കല്‍  സംരംഭങ്ങളില്‍ ചിലത് ഇവയാണ്.

കേരളത്തില്‍ നന്നായി വളരുന്ന ഒരു ഫലവര്‍ഗവിളയാണ് മാംഗോസ്റ്റീന്‍. ഇവയുടെ തൊലിയില്‍ അടങ്ങിയിട്ടുള്ള സാന്തോണ്‍ എന്ന രാസവസ്തുവിന് അനേകം ഔഷധമൂല്യങ്ങളുണ്ട്. ആകെ അറിയപ്പെടുന്ന 200 സാന്തോണ്‍ സംയുക്തങ്ങളില്‍ 40 എണ്ണത്തിന്റെ സമ്പന്നമായ സ്രോതസ്സാണ് മാംഗോസ്റ്റീന്‍ തൊലി. വൈറസ്, കുമിളുകള്‍, ബാക്ടീരിയകള്‍, സൂക്ഷ്മാണുക്കള്‍ തുടങ്ങിയവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനും കാന്‍സര്‍, അള്‍സര്‍, ട്യൂമര്‍, അലര്‍ജി തുടങ്ങിയവയെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Advertisement