എഡിറ്റര്‍
എഡിറ്റര്‍
നഴ്‌സസ് റിക്രൂട്‌മെന്റ്; നോര്‍ക്ക റൂട്ട്‌സും സൗദി ആരോഗ്യ മന്ത്രാലയവും കരാറില്‍ ഒപ്പ് വെച്ചു
എഡിറ്റര്‍
Saturday 5th August 2017 2:38pm

റിയാദ് :സൗദി ആരോഗ്യ മന്ത്രാലയവും നോര്‍ക്ക റൂറ്‌സും നഴ്‌സസ് റിക്രൂട്‌മെന്റിനായി കരാറില്‍ ഒപ്പ് വെച്ചു. നോര്‍ക്കയുടെ ആദ്യ വിദേശ മന്ത്രാലയവുമായുള്ള ഒരു കരാറിലാണ് സൗദി ആരോഗ്യ മന്ത്രാലയത്തിലെ മാനവ വിഭവശേഷി ജനറല്‍ മാനേജര്‍ ആയിദ് അല്‍ ഹാര്‍ദിയും നോര്‍ക്ക റൂട്ട്‌സ് സി. ഇ. ഒ ഡോക്ടര്‍ രാഘവനും ഒപ്പ് വെച്ചത്.

ആരോഗ്യ മേഖലയിലെക്ക് ഡോക്ടര്‍, നഴ്‌സസ്, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവരെ റിക്രൂട് ചെയ്യാനാണ് നോര്‍ക്കക്ക് ഇത്തരുണത്തില്‍ അവസരം ലഭിച്ചിരിക്കുന്നത്.

പ്രതിമാസം 200 പേരെ റിക്രൂട് ചെയ്യാന്‍ സാധിക്കുമെന്ന് നോര്‍ക്ക പ്രതിനിധികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. 20000 രൂപയും ഏടഠ യുമാണ് ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നതെന്നും അനുമതിയില്ലാത്ത സ്വകാര്യ റിക്രൂട്ടിട്‌മെന്റ് സ്ഥാപനങ്ങളിലൂടെ വിദേശത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്നും നോര്‍ക്ക സി. ഇ. ഒ പറഞ്ഞു.

ഒമാന്‍, കുവൈറ്റ്, ദുബായ് തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങളുമായി ഉടന്‍ തന്നെ കരാറില്‍ ഒപ്പ് വെക്കുമെന്നും റീക്രിറ്റ്‌മെന്റില്‍ മലയാളികള്‍ക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക ജനറല്‍ മാനേജര്‍ ഗോപകുമാര്‍, സഊദി നോര്‍ക്ക കണ്‍സല്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട്, ലുലു റീജിണല്‍ ഡയരക്ടര്‍ ഷഹീം മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement