എഡിറ്റര്‍
എഡിറ്റര്‍
കന്യാസ്ത്രീയെ തീവെച്ച് കൊല്ലാന്‍ ശ്രമം; സഹപാഠി അറസ്റ്റില്‍
എഡിറ്റര്‍
Monday 2nd June 2014 11:06am

fire

പറവൂര്‍: കന്യാസ്ത്രീപട്ടത്തിന് പഠിക്കുന്ന യുവതിയെ തീ വെച്ച് കൊല്ലാന്‍ ശ്രമിച്ചതിന് സഹപാഠി അറസ്റ്റിലായി. പറവൂര്‍ സെന്റ് ആന്‍സ് കോണ്‍വെന്റ് വിദ്യാര്‍ഥിനി ഡെല്‍ഫിക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ സഹപാഠി ചേര്‍ത്തല അര്‍ത്തുങ്കല്‍ വലിയ വീട്ടില്‍ റേച്ചലിനെയാണ് പോലീസ് അറസ്‌ററ് ചെയ്തത്.

ശനിയാഴ്ച്ച പുലര്‍ച്ചെ കോണ്‍വെന്റിലെ ഹാളില്‍ ഉറങ്ങിക്കിടന്ന ഡെല്‍ഫിയുടെ ദേഹത്ത്് റേച്ചല്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു.തുടര്‍ന്ന് നിലവിളി കേട്ട് ഓടിയെത്തിയ സഹപാഠികളും ജീവനക്കാരും ചേര്‍ന്ന് ഡെല്‍ഫിയെ സമീപത്തുളള ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 40% പൊളളലേററിട്ടുണ്ട്.

ഡോക്ടര്‍ ഓഫ് ആന്‍സ് സഭയുടേതാണ് കോണ്‍വെന്റ്. മറ്റൊരു വിദ്യാര്‍ഥിനിയായ ജിസ്മിയുമായി റേച്ചലിന് കൂടുതല്‍ സൗഹൃദമുണ്ടായിരുന്നു. ജിസ്മിയുമായി ഡെല്‍ഫി അടുത്തതാണത്രെ വിരോധമുണ്ടാകാന്‍ കാരണം.

ചെല്ലാനം കടവുങ്കല്‍ വീട്ടിലല്‍ വര്‍ഗ്ഗീസിന്റെ മകളാണ് ഡെല്‍ഫി. റേച്ചലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisement