മാര്‍പാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സി.പി.ഐ.എം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്; കോടിയേരിക്ക് സമരസമിതിയുടെ മറുപടി
Nun abuse case
മാര്‍പാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സി.പി.ഐ.എം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്; കോടിയേരിക്ക് സമരസമിതിയുടെ മറുപടി
ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 11:35 am

കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിനുപിന്നില്‍ ദുരുദ്ദേശമെന്ന് അഭിപ്രായപ്പെട്ട സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സമരസമിതി. മാര്‍പാപ്പ വരെ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സി.പി.ഐ.എം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് സമരസമിതി കണ്‍വീനര്‍ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.

കോടിയേരിയുടെ പ്രസ്താവന അങ്ങേയറ്റം വേദനാജനകമാണെന്നും സമരചരിത്രം സി.പി.ഐ.എം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരമെന്നും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്.

ALSO READ: സൈനിക വിമാനത്തിലൂടെ എം.എല്‍.എമാരെ കടത്തും; ഗുരുതര ആരോപണവുമായി കുമാരസ്വാമി

സമരകോലാഹലങ്ങളുണ്ടാക്കി പൊലീസ് നടപടികള്‍ തടസ്സപ്പെടുത്തരുത്. ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ മൂന്നാം ദിവസമായ ഇന്നും ചോദ്യം ചെയ്യും. ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുന്നത്.

എട്ട് മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്നാണ് പൊലീസ് നിലപാട്.

WATCH THIS VIDEO: