അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ രംഗത്തിറക്കാന്‍ ആലോചിച്ച് കോണ്‍ഗ്രസ്; രാജേഷ് ലിലോത്തിയയും രംഗത്ത്
national news
അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ രംഗത്തിറക്കാന്‍ ആലോചിച്ച് കോണ്‍ഗ്രസ്; രാജേഷ് ലിലോത്തിയയും രംഗത്ത്
ന്യൂസ് ഡെസ്‌ക്
Saturday, 18th January 2020, 12:07 am

ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ രംഗത്തിറക്കാന്‍ ആലോചിച്ച് കോണ്‍ഗ്രസ്. ദല്‍ഹി എന്‍.എസ്.യു.ഐ മുന്‍ അദ്ധ്യക്ഷന്‍ രൊമേഷ് സബര്‍വാളിനെയാണ് കോണ്‍ഗ്രസ് ന്യൂദല്‍ഹി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ മുന്‍ എം.എല്‍.എ രാജേഷ് ലിലോത്തിയ അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അത് അംഗീകരിച്ചിട്ടില്ല.

പാര്‍ട്ടി തന്നെ കെജ്‌രിവാളിനെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ താന്‍ തയ്യാറാണെന്ന് രൊമേഷ് സബര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി കെജ്‌രിവാള്‍ ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു.

2020 ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങളെല്ലാം ആംആദ്മിക്ക് അനുകൂലമാണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും പിടിച്ചെടുത്ത് മികച്ച മുന്നേറ്റമുണ്ടാക്കിയ ആംആദ്മി തന്നെ ഇത്തവണയും വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍.