Administrator
Administrator
എന്‍.എസ്.എസ് നീക്കം ചെന്നിത്തലയെ മുഖ്യമന്ത്രിക്കാന്‍
Administrator
Thursday 5th May 2011 2:59pm

vellapally-nadesanദുബൈ: ഉമ്മന്‍ചാണ്ടിയെ തഴഞ്ഞ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള അജന്‍ഡയുടെ ഭാഗമാണ് എന്‍.എസ്.എസിന്റെ പുതിയ വെളിപ്പെടുത്തലുകളെന്ന് എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയസമയത്ത് തന്നെ ഈ അജന്‍ഡ തെളിഞ്ഞതാണെന്നും വെള്ളാപ്പള്ളി ദുബൈയില്‍ പറഞ്ഞു.

എന്‍.എസ്.എസിന്റെ സമദൂരസിദ്ധാന്തത്തിന്റെ യഥാര്‍ത്ഥ ദൂരമെന്താണെന്ന് ഇപ്പോള്‍ പുറത്ത് വന്നുകഴിഞ്ഞു. അച്യുതാനന്ദന്റെ പ്രായത്തെയെങ്കിലും സുകുമാരന്‍ നായര്‍ മാനിക്കേണ്ടിയിരുന്നു.

എന്‍.എസ്.എസിന്റെ തനിനിറമാണ് പുറത്തുവന്നത്. ആര്‍ ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചതാണ് ഇപ്പോള്‍ അച്യുതാനന്ദനെതിരെ തിരിയാനുള്ള കാരണം. പദവിയുടെ അന്തസെങ്കിലും സുകുമാരന്‍ നായര്‍ കാണിക്കണമായിരുന്നു എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുമുന്നണിയുമാണ് കേരളത്തില്‍ എന്‍.എസ്.എസിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ളത്. പിന്നാക്ക വര്‍ഗത്തെ പോലും പിന്തളളിയാണ് എന്‍.എസ്.എസിനെ സര്‍ക്കാര്‍ സഹായിച്ചതെന്ന് ഓര്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisement