എഡിറ്റര്‍
എഡിറ്റര്‍
സി.കെ.ജിയുടെ പാരമ്പര്യം മുതലെടുക്കാനുള്ള ശ്രമം അതിര് കടക്കുന്നു: എന്‍.എസ്.എസ്
എഡിറ്റര്‍
Sunday 30th June 2013 12:51pm

chennithala-sukumaran-nair

കോട്ടയം: കെ.പി.സി.സി  പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശത്തിനെതിരെ ##എന്‍.എസ്.എസ്സും രംഗത്ത്.  സി.കെ.ജിയുടെ പാരമ്പര്യം പറഞ്ഞ് മുതലെടുക്കാനുള്ള ശ്രമം അതിര് കടക്കുന്നതായും എന്‍.എസ്.എസ് കുറ്റപ്പെടുത്തി.

പാരമ്പര്യത്തെ പറ്റിയുള്ള ചെന്നിത്തലയുടെ ഉള്‍വിളി എന്‍.എസ്.എസ്സിനെ ചാരി വേണ്ട. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍.എസ്.എസ്സിനെ അന്വേഷിച്ച് വന്ന ചരിത്രമേയുള്ളൂ. ##മന്നത്ത്പത്മനാഭന്റെ ആവശ്യം സി.കെ.ജി തള്ളിയെന്ന വാദം തെറ്റാണെന്നും എന്‍.എസ്.എസ് പറഞ്ഞു.

Ads By Google

വിവാദങ്ങളില്‍ നട്ടം തിരിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മന്നത്തും എന്‍.എസ്.എസ്സും ആരേയും അങ്ങോട്ട് തേടിപ്പോയിട്ടില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
മാലേത്ത് ഗോപിനാഥ പിള്ളയ്ക്ക് പാര്‍ട്ടി പദവി നല്‍കണമെന്നാവശ്യപ്പെട്ട് മന്നത്ത് പദ്മനാഭന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂട്ട് വേറെ, പാര്‍ട്ടി വേറെ എന്ന സി.കെ.ജി പറഞ്ഞതായി ചെന്നിത്തല പറഞ്ഞിരുന്നു.

എന്നാല്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി ഇതുവരെ കേട്ടുകേള്‍വി പോലുമില്ലെന്നും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്താനുള്ള ചെന്നിത്തലയുടെ ശ്രമം അതിര് കടക്കുന്നതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മുസ്‌ലീം ലിഗിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സി.കെ.ജി അനുസ്മരണ യോഗത്തില്‍ ചെന്നിത്തല നടത്തിയ പ്രസംഗത്തില്‍ സമുദായങ്ങളുമായും ജാതി സംഘടനകളുമായും കോണ്‍ഗ്രസ് ലക്ഷ്മണ രേഖ വരയ്ക്കണമെന്ന് പറഞ്ഞിരുന്നു.

ചെന്നിത്തലയുടെ ഈ പരാമര്‍ശമാണ് എന്‍.എസ്.എസ്സിനെ പ്രകോപിപ്പിച്ചത്. ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ ലീഗ് നേതൃത്വം നേരത്തേ രംഗത്തെത്തിയിരുന്നു.

Advertisement