എഡിറ്റര്‍
എഡിറ്റര്‍
‘ആറു പേരില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയും തോന്നുന്ന ഐ.ജിയെ കൗണ്‍സിലിംഗിന് വിധേയമാക്കണം; മഹിജയുടെ ചിത്രം സാധാരണക്കാരന്റെ ‘ഒറ്റചങ്കു’ തകര്‍ക്കും’: എന്‍.എസ് മാധവന്‍
എഡിറ്റര്‍
Thursday 6th April 2017 1:32pm

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധവുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക്നാഥ് ബെഹ്റയേയും വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘ഇത് നജീബിന്റെ അമ്മയല്ല. നടന്നത് രാധിക വെമുലയെ ചുവന്ന മാലയിട്ട് ആദരിച്ച കേരളത്തില്‍. സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രം’ എന്നായിരുന്നു എന്‍.എസ് മാധവന്റെ ട്വീറ്റ്. മഹിജയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.

‘ആറുപേരില്‍ കൂടുതല്‍ ആളുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയും തോന്നുന്ന ഐ.ജിയ്ക്ക് അവധി കൊടുത്ത് കൗണ്‍സലിംഗിനു വിധേയമാക്കുക.’എന്നായിരുന്നു ഡി.ജി.പി ലേക്‌നാഥ് ബഹ്‌റയെ ലക്ഷ്യം വച്ചു കൊണ്ടുള്ള പരിഹാസ ട്വീറ്റ്.

ഡിജിപിയെ കാണാന്‍ ജിഷ്ണുവിന്റെ കുടുംബത്തിലെ ആറ് പേരെ അനുവദിച്ചിരുന്നുവെന്നും എന്നാല്‍ പതിനാല് പേരെ പൊലീസ് ആസ്ഥാനത്തേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തടഞ്ഞതെന്ന് കഴിഞ്ഞദിവസം ബഹ്‌റ വിശദീകരിച്ചിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ബെഹ്റക്കെതിരായ എന്‍എസ് മാധവന്റെ പരിഹാസ ട്വീറ്റ്.

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ മുഴുവന്‍ കുറ്റാരോപിതരേയും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രില്‍ ആറിന് നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു.


Also Read: ‘മിസ്റ്റര്‍ പിണറായി വിജയന്‍, ആ മാതൃഹൃദയത്തോട് നിങ്ങള്‍ക്കറിയാവുന്ന മാന്യമായ ഭാഷയില്‍ മാപ്പു ചോദിക്കണം; ഇല്ലെങ്കില്‍ തകര്‍ന്നു വീഴുക പിണറായിയെന്ന വിഗ്രഹം മാത്രമല്ല ജനാധിപത്യവുമായിരിക്കും’: വി.ടി ബല്‍റാം


ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. തനിക്ക് മര്‍ദനമേറ്റതായി ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും ആരോപിച്ചിരുന്നു. പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നത്. ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് അതിക്രമത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Advertisement