എഡിറ്റര്‍
എഡിറ്റര്‍
ഹെഡ്മാസ്റ്റര്‍ക്കും എം.എല്‍.എയ്ക്കും പകരം പതാക ഉയര്‍ത്തി മോഹന്‍ ഭഗവത് കുമ്മനടിക്ക് ഉജ്ജ്വല മാതൃകയായി; പരിഹാസവുമായി എന്‍.എസ് മാധവന്‍
എഡിറ്റര്‍
Tuesday 15th August 2017 3:18pm

തിരുവനന്തപുരം: ജില്ല കളക്ടറുടെ വിലക്ക് ലംഘിച്ച് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ പരിഹാസവുമായി പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.

‘ഹെഡ്മാസ്റ്റര്‍ക്കും എംഎല്‍എയ്ക്കും പകരം പതാക ഉയര്‍ത്തിയ മോഹന്‍ ഭഗവത് കുമ്മനടിക്ക് ഉജ്വലമാതൃകയായി’ എന്നാണ് എന്‍ എസ് മാധവന്‍ പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് എന്‍എസ് മാധവന്റെ പരിഹാസം.


Dont Miss ഇന്ത്യന്‍ ദേശീയ പതാകയും ‘മെയ്ഡ് ഇന്‍ ചൈന’ ; ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് പറയുന്ന സംഘികള്‍ അറിയാന്‍


കലക്ടറുടെ വിലക്ക് മറികടന്നാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് പാലക്കാട് ദേശീയ പതാക ഉയര്‍ത്തിയത്. പാലക്കാട് മുത്താംന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലാണ് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത്.

എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ജനപ്രതിനിധികള്‍ക്കോ പ്രധാനാധ്യാപകനോ പതാക ഉയര്‍ത്താന്‍ അവകാശമുള്ളൂ എന്നു സര്‍ക്കാര്‍ സര്‍ക്കുലര്‍ ഉണ്ടായിരുന്നു.

ജില്ലാ കലക്ടര്‍ സ്‌കൂള്‍ അധികൃതര്‍ക്കും എസ്.പിയ്ക്കുമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നത്. കലക്ടറുടെ വിലക്കിനെതിരെ ആര്‍.എസ്.എസ് രംഗത്തെത്തിയിരുന്നു.

മോഹന്‍ഭാഗവത് തന്നെ ദേശീയ പതാക ഉയര്‍ത്തുമെന്ന് ആര്‍.എസ്.എസ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ആര്‍.എസ്.എസ് ബന്ധമുള്ള മാനേജ്മെന്റാണ് സ്‌കൂള്‍ നടത്തുന്നത്.

Advertisement