രാഹുല്‍ ഗാന്ധി വയനാട്ടില്‍ തുടരണം; എങ്ങനെ പ്രവര്‍ത്തിക്കണമെന്നറിയില്ലെങ്കില്‍ സി.കെ ശശീന്ദ്രനെപ്പോലെയുള്ളവരെ മാതൃകയാക്കാം: എന്‍.എസ് മാധവന്‍
Kashmir Turmoil
രാഹുല്‍ ഗാന്ധി വയനാട്ടില്‍ തുടരണം; എങ്ങനെ പ്രവര്‍ത്തിക്കണമെന്നറിയില്ലെങ്കില്‍ സി.കെ ശശീന്ദ്രനെപ്പോലെയുള്ളവരെ മാതൃകയാക്കാം: എന്‍.എസ് മാധവന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 1:17 pm

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ താമസിച്ചുകൊണ്ടു പ്രവര്‍ത്തിക്കണമെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് ദുരിതത്തിലായ വയനാട്ടില്‍ സി.കെ ശശീന്ദ്രനെപ്പോലെയുള്ള എം.എല്‍.എമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാഹുലിന് മാതൃകയാക്കാമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

‘വലിയ തിരക്കിലാണെന്ന് നടിക്കുന്നത് രാഹുല്‍ ഗാന്ധി നിര്‍ത്തണം. നിലവില്‍ അദ്ദേഹത്തിന് പണിയൊന്നുമില്ല, വീട്ടില്‍ തിരിച്ചുവരുന്നതും കാത്തിരിക്കുന്ന ഭാര്യയോ കുട്ടികളോ ഇല്ല. അതുകൊണ്ട് അദ്ദേഹം വയനാട്ടില്‍ തങ്ങി പ്രവര്‍ത്തിക്കണം. എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്, അദ്ദേഹത്തിന് ശശീന്ദ്രനെപ്പോലെയുള്ള എം.എല്‍.എമാരെ മാതൃകയാക്കാം.’ എന്നാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്.

വയനാട്ടിലെ പ്രളയബാധിത മേഖലകള്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. ദുരിതബാധിതരുമായി സംസാരിച്ച രാഹുല്‍ പുനരധിവാസമുള്‍പ്പെടെ വേഗത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അറിയിച്ചിരുന്നു.

പിന്നീട് പുത്തുമലയിലേക്കും രാഹുല്‍ പോയിരുന്നു. ദുരന്തം നേരില്‍കണ്ട് വിലയിരുത്തിയശേഷം പുത്തുമല ദുരന്തത്തിന്റെ ഇരകളെ പാര്‍പ്പിച്ചിരിക്കുന്ന മേപ്പാടി ഗവണ്‍മെന്റ് സ്‌കൂളിലെ ക്യാമ്പിലേയ്ക്കും രാഹുല്‍ പോയിരുന്നു. വയനാട്ടിലെ പ്രശ്‌നങ്ങള്‍ വിശദീകരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.