എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ക്ക് മാത്രമായി ഒരു കാര്‍
എഡിറ്റര്‍
Sunday 28th October 2012 11:01am

 

ലണ്ടന്‍: സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക കാറുമായി എത്തിയിരിക്കുകയാണ് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹോണ്ട. ഹോണ്ട ‘ഫിറ്റ് ഷി’ എന്ന് പേരിട്ടിരിക്കുന്ന കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

കാറിന്റെ നിറങ്ങളില്‍ തന്നെ ഒരു സ്ത്രീ സ്പര്‍ശം പ്രകടമാണ്. സ്ത്രീകളുടെ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഒന്നായ ഐ ഷാഡോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നിറങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

Ads By Google

പുതിയ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത മറ്റൊന്നാണ്. ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിനായി പ്രത്യേകമായി നിര്‍മിച്ച വിന്റ്‌സ്‌ക്രീനാണ് ഇതിനുള്ളത്.

വാഹനം ഓടിക്കുന്നയാളിന്റെ ചര്‍മത്തിനനുസിരിച്ച് വ്യതിയാനമുണ്ടാകുന്ന എയര്‍കണ്ടീഷനാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ സ്റ്റിയറിങ്ങിലും വീല്‍, സീറ്റ് എന്നിവിടങ്ങളിലും പിങ്ക് നിറത്തിലുള്ള ചിത്രപ്പണികളുമുണ്ടാകും.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയാവും പുതിയ കാര്‍ വിപണിയിലെത്തുക.

സിഗററ്റ് ലൈറ്ററിന് പകരം ലിപ്സ്റ്റിക്, വാനിറ്റി മിറര്‍ എന്നിവയും പുതിയ കാറിന്റെ പ്രത്യേകതകളാണ്. ഏകദേശം 17,500 ഡോളറാണ് ഈ വാനിറ്റി കാറിന്റെ വില.

നിലവില്‍ ജപ്പാനില്‍ മാത്രമാണ് വാനിറ്റി കാറിന്റെ വില്‍പ്പന നടക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളിലേക്കും വില്‍പ്പന വ്യാപിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Advertisement